Bus strike | വിദ്യാര്‍ഥികളുടെ യാത്രാപ്രശ്നം: തലശേരി- കണ്ണൂര്‍ റൂടിലെ മിന്നല്‍ ബസ് പണിമുടക്ക് പിന്‍വലിച്ചു; സംയുക്ത യോഗം വെള്ളിയാഴ്ച
Oct 13, 2022, 22:30 IST
കണ്ണൂര്‍: (www.kvartha.com) തലശേരി-കണ്ണൂര്‍ റൂടില്‍ ബസ് തൊഴിലാളികള്‍ നടത്തിവന്ന മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. വെള്ളിയാഴ്ച ബസ് ജീവനക്കാരും വിദ്യാര്‍ഥികളുമായി തലശേരി പൊലീസ് ഇന്‍സ്പെക്ടര്‍ എം അനിലിന്റെ ഓഫീസില്‍ ചര്‍ച നടത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിച്ചത്. കണ്ണൂര്‍ റൂടില്‍ വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ നടന്ന ബസുകളുടെ മിന്നല്‍ പണിമുടക്കില്‍ വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ള യാത്രക്കാര്‍ വലഞ്ഞിരുന്നു.
മുതിര്‍ന്ന യാത്രക്കാര്‍ക്ക് ബസില്‍ കയറാന്‍ സൗകര്യം ഒരുക്കാതെ വിദ്യാര്‍ഥികള്‍ കയറുന്നുവെന്നാരോപിച്ചാണ് സമരം നടന്നത്. ലിമിറ്റഡ് സ്റ്റോപ് ഒഴികെയുള്ള ബസുകളാണ് പണിമുടക്കുന്നത്. ഈ റൂടിലോടുന്ന മിക്ക ബസുകളും ഓട്ടം നിര്‍ത്തി വെച്ചതു കാരണം അനവധി യാത്രക്കാരാണ് പെരുവഴിയിലായത്.
ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി ജനങ്ങളെ ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് എസ്എഫ്‌ഐ തലശേരി ഏരിയാ കമിറ്റിയുടെ നേതൃത്വത്തില്‍ തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രതിഷേധ പ്രകടനവും കുത്തിയിരുപ്പ് സമരവും നടത്തി. ഏരിയാ സെക്രടറി സന്ദേശ്, സംസ്ഥാന കമിറ്റി അംഗം ശരത് രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Latest-News, Kerala, Kannur, Top-Headlines, Bus, Strike, Students, Thalassery, Bus strike on Thalassery-Kannur route called off.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.