Bus Strike | കുറ്റ്യാടി- കോഴിക്കോട് റൂടില്‍ ബസ് സമരം; യാത്രക്കാര്‍ പെരുവഴിയിലായി

 



തലശേരി: (www.kvartha.com) കുറ്റ്യാടി- കോഴിക്കോട് റൂടില്‍ ബസുകളുടെ മിന്നല്‍ സമരം തുടങ്ങി. മുന്നറിയിപ്പില്ലാത്ത സമരത്തില്‍ യാത്രക്കാര്‍ വലഞ്ഞു. ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്നതിനെത്തിയ വിദ്യാര്‍ഥികളും രോഗികളും അടക്കമുള്ള യാത്രക്കാരാണ് പെരുവഴിയിലായത്. 

ഉള്ളിയേരി ബസ് സ്റ്റാന്‍ഡില്‍ വച്ച് ബുധനാഴ്ച വൈകിട്ടുണ്ടായ അനിഷ്ട സംഭവമാണ് സമരത്തിന് കാരണമെന്നാണ് വിവരം. തൊഴിലാളിയെ മര്‍ദിച്ചെന്ന സംഭവത്തില്‍ ബസുകള്‍ കൂട്ടമായി ഉള്ളിയേരിയിലെത്തി പ്രതിഷേധിക്കുകയായിരുന്നു. പൊലീസ് ഉദ്യോസ്ഥര്‍ സ്ഥലത്തെത്തി രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും പരിഹാരമായില്ല. 

Bus Strike | കുറ്റ്യാടി- കോഴിക്കോട് റൂടില്‍ ബസ് സമരം; യാത്രക്കാര്‍ പെരുവഴിയിലായി


വൈകാതെ രാത്രി വൈകി വാട്‌സ് ആപ് ഗ്രൂപുകളിലൂടെ ജീവനക്കാര്‍ സമരം പ്രഖ്യാപിക്കുകയായിരുന്നു. സമരത്തെക്കുറിച്ച് മുന്നറിയിപ്പില്ലാതിരുന്നതിനാല്‍ കെഎസ്ആര്‍ടിസി കൂടുതല്‍ ഷെഡ്യൂളുകള്‍  നടത്തിയിട്ടുമില്ല. ഓടുന്ന ബസുകളില്‍ യാത്രക്കാര്‍ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുകയാണ്. പ്രവര്‍ത്തി ദിവസമായതിനാല്‍ പെട്ടെന്നുണ്ടായ ബസ് സമരം യാത്രക്കാരെ പെരുവഴിയിലാക്കിയിരിക്കുകയാണ്.

Keywords:  News,Kerala,State,Thalassery,bus,Strike,Top-Headlines,Passengers,Travel, Bus Strike at Kozhikode - Kuttiady Route
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia