സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം; ജനം വലഞ്ഞു, വിദ്യാര്‍ത്ഥികള്‍ കൃത്യസമയത്ത് പരീക്ഷാ ഹാളിലെത്താന്‍ കഴിയാതെ ബുദ്ധിമുട്ടി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 16.02.2018) സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധന അപര്യാപ്തമാണെന്ന് ആരോപിച്ച് സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം തുടങ്ങി. രാവിലെ മുതല്‍ തന്നെ സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. സമരം ജനജീവിതത്തെ സാരമായി തന്നെ ബാധിച്ചു. ഉദ്യോഗസ്ഥരേയും വിദ്യാര്‍ത്ഥികളേയും സാധാരണക്കാരേയും സമരം കാര്യമായിത്തന്നെ ബാധിച്ചു. ഉദ്യോഗസ്ഥര്‍ക്ക് സമയത്തിന് ഓഫീസില്‍ എത്താന്‍ സാധിച്ചില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ സമയമായതിനാല്‍ കൃത്യസമയത്ത് ഹാളില്‍ എത്താന്‍ ബുദ്ധിമുട്ടി.

അതേസമയം സമരം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. മിനിമം നിരക്ക് 10 രൂപയാക്കുക, റോഡ് നികുതി കുറയ്ക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് 50 ശതമാനം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകളുടെ സംയുക്ത സമര സമിതി അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തത്.

  സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം; ജനം വലഞ്ഞു, വിദ്യാര്‍ത്ഥികള്‍ കൃത്യസമയത്ത് പരീക്ഷാ ഹാളിലെത്താന്‍ കഴിയാതെ ബുദ്ധിമുട്ടി

സംസ്ഥാന സര്‍ക്കാര്‍ ബസ് ചാര്‍ജില്‍ 25 ശതമാനം വരെ വര്‍ധന വരുത്തിയിട്ടും പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് സ്വകാര്യ ബസുടമകള്‍ പറയുന്നത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനാണെന്നാണ് വിവരം. മിനിമം നിരക്ക് 10 രൂപയാക്കുക, റോഡ് നികുതി കുറയ്ക്കുക എന്നീ ആവശ്യങ്ങളില്‍ മുറുകെപ്പിടിക്കാനാണ് ബസുടമകളുടെ തീരുമാനം. വിദ്യാര്‍ത്ഥികളുടെ നിരക്കില്‍ ഒരു ശതമാനം വര്‍ധന പോലും വരുത്തിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. യാത്രക്കാരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാകുമ്പോള്‍ നഷ്ടം ഇരട്ടിയാണെന്നാണ് ഇവരുടെ വാദം. ബസുടമകളെ അനുനയിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ച നടത്തിയേക്കും.

യാത്രാനിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ സൗജന്യം നല്‍കില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം. 19 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം ആരംഭിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച പുതിയ നിരക്കുകള്‍ അംഗീകരിക്കുന്നില്ലെന്നും ബസുടമകള്‍ പറയുന്നു. പുതുക്കിയ യാത്രാ നിരക്ക് കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടിയുള്ളതാണെന്നും ബസുടമകള്‍ ആരോപിക്കുന്നു.

Keywords: Bus stir begins in Kerala, KSRTC to run more services, Thiruvananthapuram, News, Strike, Allegation, KSRTC, Students, Passengers, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia