അപ്പര്‍ കുട്ടനാടന്‍ യാത്രാ റൂട്ടുകള്‍ സ്വകാര്യ ബസുടമകള്‍ കൈയ്യടക്കാന്‍ നീക്കം
Jul 15, 2018, 13:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ:(www.kvartha.com 15/07/2018) അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ പുതിയ രണ്ടു പാലങ്ങള്‍ കൊപ്പാറക്കടവും ചെറുതനയും പണി പൂര്‍ത്തിയായതോടെ ദേശീയപാതയില്‍ കരുവാറ്റായില്‍ നിന്നും ഹരിപ്പാടു നിന്നും കുട്ടനാട്ടിലേക്കുള്ള ദൂരം വളരെ കുറയുകയും ഈ മേഖലയില്‍ യാത്രക്കാര്‍ കൂടുകയും ചെയ്തതോടെ സ്വകാര്യ ബസ് ഉടമസ്ഥര്‍ ഇവിടേക്കുള്ള പെര്‍മിറ്റുകള്‍ കൈക്കലാക്കാനായി വ്യാപകമായ ശ്രമം തുടങ്ങി. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് കൈയാളുന്ന മ ന്ത്രിയുടെ പാര്‍ട്ടിയുടെ ജില്ലയിലെ ചില പ്രമുഖരെ സ്വാധീനിച്ചാണ് നീക്കം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹരിപ്പാട് വീയപുരം ആയാപറമ്പ് വഴി ചെറുതന കൊപ്പാറക്കടവ് വരെ സ്വകാര്യ ബസ്സുടമകള്‍ പെര്‍മിറ്റ് നേടിയിരുന്നു.
പുതിയ പാലങ്ങള്‍ കൊപ്പാറക്കടവിലും ചെറുതനയിലും വന്ന തോടെ കരുവാറ്റായിലേക്കും ചെറുതന വഴി ആയാപറമ്പ് പാണ്ടി നിരണം തേവേരി തുടങ്ങിയ വിസ്തൃതമായ അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളിലേക്കും കടന്നു കയറാനാണ് സ്വകാര്യ ബസ്സുടമകള്‍ ശ്രമിക്കുന്നത്.സ്വകാര്യ ബസ്സുക ളുടെ കടന്നു വരവിനെ എതിര്‍ക്കുന്ന യാത്രക്കാര്‍ പറയുന്നത് നിലവില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ ഏതാണ്ട് ആറു മണിയോടെ മാ ന്നാര്‍,മാവേലിക്കര,ഹരിപ്പാട് തുടങ്ങിയ കേന്ദ്രങ്ങളില്‍ വെച്ച് ട്രിപ്പ് അവ സാനിപ്പിക്കുകയാണ് പതിവ്.
പിന്നീട് മലയോര ജില്ലകളില്‍ പോയി വരുന്ന വരും കടകളിലും മറ്റും ജോലിചെയ്യുന്നവരും,നിര്‍മ്മാണത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളുമായ സ്വന്തമായി ഇരുചക്ര വാഹനമില്ലാത്ത വലിയൊരു വിഭാഗം ആളുകള്‍ക്ക് രാത്രിയില്‍ ഓട്ടോറിക്ഷകള്‍ മാത്രമാണ് അഭയം.മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോറിക്ഷകള്‍ അമിത കൂലിയാണ് യാത്രക്കാരില്‍ നിന്നും ഇടാക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് ഉള്‍ നാടന്‍ മേഖലയിലേക്ക് പെര്‍മിറ്റ് നല്‍കിയാല്‍ അവര്‍ രാത്രി എട്ടു മണി വരെയെങ്കിലും കൃത്യമായി സര്‍വ്വീസ് നടത്തും. ഈ സര്‍വ്വീസുകള്‍ വണ്ടാ നം മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്ക് രാത്രി കൂട്ടിരുപ്പിനായി പോകു ന്നവര്‍ക്കും ഏറെ സൗകര്യപ്രദമായിരിക്കും.
രാത്രി ഒന്‍പതു മണി കഴി ഞ്ഞാല്‍ ദേശീയപാത 66 നെയും എം സി റോഡിനെയും ബന്ധിപ്പിച്ച് കെ. എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസ് നടത്താത്തതും ഓട്ടോറിക്ഷകള്‍ക്ക് യാത്രക്കാരെ പിഴിയാന്‍ അവസരമൊരുക്കുന്നു.ചെങ്ങന്നൂരില്‍ നിന്നും മാവേലിക്കര വഴി കായംകുളത്തിനും തിരുവല്ലയില്‍ നിന്നും അമ്പലപ്പുഴ യ്ക്കും ചങ്ങനാശ്ശേരിയില്‍ നിന്നും അലപ്പുഴയ്ക്കും അതേ പോലെ തിരി ച്ചും രാത്രി 10 മണിക്ക് ശേഷം ഒന്നോ രണ്ടോ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീ സുകള്‍ ഓടിച്ചാല്‍ രാത്രികാല യാത്രക്കാര്‍ക്ക് അത് ഏറെ ആശ്വാസമാകും.
നിലവില്‍ മലയോര ജില്ലകളില്‍ പോയിവരുന്ന പാവപ്പെട്ടവരായ പലരും രാത്രിയായാല്‍ ബസ് സ്‌റ്റേഷനുകളില്‍ രാവിലെ ഏതാണ്ട് ആറു മണിവരെ ബസ് സ്‌റ്റേഷനുകളില്‍ ഉറക്കമൊഴിഞ്ഞ് കാത്തിരിക്കേണ്ട അവസ്ഥയാണ്. തീരദേശ ജില്ലയില്‍ എത്തിപ്പെടുന്ന മലയോരവാസികളുടെ സ്ഥിതിയും മറിച്ച ല്ല.തോമസ് ചാണ്ടി മന്ത്രിയായി എത്തിയപ്പോള്‍ അദ്ദേഹത്തിന് നേരിട്ട് അ നുഭവമുള്ള ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും ഒപ്പം സ്വകാ ര്യ ബസ്സുടമകളെ ഒരു കാരണവശാലും അപ്പര്‍ കുട്ടനാടന്‍ മേഖല കൈയട ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം മന്ത്രിസ്ഥാനം വിട്ടതോടെ സ്വകാര്യ ബസ്സുടമകള്‍ മേഖല കൈയ ടക്കുവാനുള്ള തീവ്ര ശ്രമത്തിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Minister, Bus owners, Kuttanad, Travel problem,Bus owners trying to Controll Uppar kuttanand bus service

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.