ബസ് സര്‍വീസ് തുടങ്ങാന്‍ സര്‍ക്കാരിനു മുമ്പില്‍ നിബന്ധനകള്‍ വെച്ച് ഉടമകള്‍; മിനിമം ചാര്‍ജ് 20 രൂപയാക്കണം, കിലോമീറ്ററിന് രണ്ട് രൂപ വീതം വര്‍ധിപ്പിക്കണം, റോഡ് നികുതിയിലും ഇന്‍ഷൂറന്‍സിലും ഇളവ് വേണം, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനാവില്ല

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 14.05.2020) ബസ് സര്‍വീസ് തുടങ്ങാന്‍ സര്‍ക്കാരിനു മുമ്പില്‍ നിബന്ധനകള്‍ വെച്ച് ബസുടമകള്‍. മിനിമം ചാര്‍ജ് 20 രൂപയാക്കണം, കിലോമീറ്ററിന് രണ്ട് രൂപ വീതം വര്‍ധിപ്പിക്കണം, റോഡ് നികുതിയിലും ഇന്‍ഷൂറന്‍സിലും ഇളവ് വേണം, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനാവില്ലെന്നും ബസുടമകള്‍ പറയുന്നു.

പൊതുഗതാഗത സൗകര്യം ഘട്ടംഘട്ടമായി പുനസ്ഥാപിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ജില്ലകള്‍ക്കകത്ത് ബസ് സര്‍വീസ് ആരംഭിക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ 50 ശതമാനം യാത്രക്കാരെ പാടുള്ളൂ. അപ്പോള്‍ സ്വകാര്യ ബസുടമകള്‍ക്ക് നഷ്ടം ഉണ്ടാകും. ഈ നഷ്ടം നികത്താന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരും. അതല്ലാതെ അവര്‍ വാഹനം ഇറക്കാന്‍ തയ്യാറാകില്ല. ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടതായി വരും.

ബസ് സര്‍വീസ് തുടങ്ങാന്‍ സര്‍ക്കാരിനു മുമ്പില്‍ നിബന്ധനകള്‍ വെച്ച് ഉടമകള്‍; മിനിമം ചാര്‍ജ് 20 രൂപയാക്കണം, കിലോമീറ്ററിന് രണ്ട് രൂപ വീതം വര്‍ധിപ്പിക്കണം, റോഡ് നികുതിയിലും ഇന്‍ഷൂറന്‍സിലും ഇളവ് വേണം, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനാവില്ല

എന്നാല്‍ നിരക്ക് വര്‍ധന എത്ര ശതമാനമാണെന്ന് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. മോട്ടോര്‍ വാഹന മേഖല ഇപ്പോള്‍ പ്രതിസന്ധിയിലാണ്. കെഎസ്ആര്‍ടിസിക്ക് ഇപ്പോള്‍ സ്‌പെഷ്യല്‍ ചാര്‍ജാണ് ഈടാക്കുന്നത്. നിരക്ക് വര്‍ധന ലോക് ഡൗണ്‍ കാലത്തേക്ക് മാത്രമാണെന്നും മന്ത്രി പറഞ്ഞു.

Keywords:  Bus owners conditions to govt, Thiruvananthapuram, News, bus, KSRTC, Auto & Vehicles, Minister, Increased, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia