ബസ് നിറുത്തുന്നില്ല: വിദ്യാര്‍ഥികള്‍ കോടതിയില്‍

 


ബസ് നിറുത്തുന്നില്ല: വിദ്യാര്‍ഥികള്‍ കോടതിയില്‍
തൃശൂര്‍:  മജിസ്‌ട്രേറ്റിനെയും അഭിഭാഷകരെയും അമ്പരപ്പിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ പരാതിയുമായി കോടതിയില്‍. സ്‌കൂളിനടുത്തുള്ള സ്‌റ്റോപ്പില്‍ ബസ് നിര്‍ത്താത്തതിനെതിരെ പരാതിയുമായാണ് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്. ഗുരുവായൂരിനടുത്ത് മമ്മിയൂര്‍ എല്‍എഫ്‌സി യുപി സ്‌കൂളിലെ തൃജുല്‍ രാജ്, മൃദുല്‍ രാജ്, സ്മൃജിത് എന്നിവരാണു പരാതിയുമായി ചാവക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയത്.

കുട്ടികളുടെ പരാതി കേട്ട മജിസ്‌ട്രേറ്റ് സംഭവത്തില്‍ അന്വേഷണം നടത്തി ലീഗല്‍ സര്‍വീസ് സൊസൈറ്റിക്കു റിപ്പോര്‍ട്ട് നല്‍കാന്‍ സബ് ഇന്‍സ്‌പെക്റ്റര്‍ കെ. മാധവന്‍ കുട്ടിയോട് ആവശ്യപ്പെട്ടു.

അന്വേഷണത്തില്‍ കടപ്പുറം-കുന്നംകുളം റൂട്ടിലോടുന്ന ചിരിക്കുടുക്ക ബസിലെ ജീവനക്കാര്‍ കുറ്റക്കാരെന്നു കണ്ടെത്തി. അതോടെ ബസ്  ജീവനക്കാര്‍ സ്‌കൂള്‍ അസംബ്ലിയില്‍ എത്തി മാപ്പു പറഞ്ഞു.

Key words: Kerala, Thrishur, Bus, Court, Students, Mammiyoor LP School, Complaint, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia