ആളകലം ഉറപ്പാക്കി സര്‍വീസ് നടത്തണം; സ്വകാര്യബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 09.06.2020) സ്വകാര്യബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. അധികനിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യബസ് ഉടമകളുടെ ഹര്‍ജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. ആളകലം ഉറപ്പാക്കി സര്‍വീസ് നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. നിരക്കുവര്‍ധന സംബന്ധിച്ച സമിതി റിപ്പോര്‍ട്ടില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു. നികുതി പൂര്‍ണമായും ഒഴിവാക്കി ടിക്കറ്റ് നിരക്ക് 50 ശതമാനം കൂട്ടുകയായിരുന്നു. എന്നാല്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് പുനരാരംഭിച്ചതോടെ നിരക്ക് വര്‍ധന പിന്‍വലിച്ചിരുന്നു. ബസില്‍ എല്ലാ സീറ്റിലും യാത്രക്കാരെ ഇരുത്തിയുള്ള യാത്രയ്ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ആളകലം ഉറപ്പാക്കി സര്‍വീസ് നടത്തണം; സ്വകാര്യബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി

കോവിഡിനെ തുടര്‍ന്ന് പുതുക്കിയ നിരക്ക് ഇങ്ങനെയാണ്. അഞ്ചുകിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് എട്ടുരൂപയായിരുന്നത് 12 രൂപയാകും. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ പത്തുപൈസ വീതം വര്‍ധിക്കും. നിലവില്‍ എഴുപത് പൈസയായിരുന്നു. ഇതനുസരിച്ച് 10 രൂപ 15 ആയും 13 രൂപ 20 ആയും 15 രൂപ 23 ആയും 17 രൂപ 26 രൂപയായും വര്‍ധിക്കും. വിദ്യാര്‍ഥികളടക്കം ബസ് ചാര്‍ജില്‍ ഇളവുള്ളവര്‍ നിരക്കിന്റെ പകുതി നല്‍കണം.

അതിനിടെ ബസ് ചാര്‍ജ് പഴയ നിരക്കിലേക്ക് മാറിയതോടെ സംസ്ഥാനത്ത് പല ജില്ലകളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്താന്‍ ഒരുങ്ങിയിരുന്നു. നഷ്ടം സഹിച്ച് ഓടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമകള്‍ ഈ തീരുമാനത്തിലേക്ക് കടന്നത്. ലോക്ഡൗണ്‍ ഇളവുകള്‍ പ്രകാരം എല്ലാ സീറ്റുകളിലും ഇരുത്തി യാത്ര നടത്താന്‍ ബസുകള്‍ക്ക് അനുമതി നല്‍കിയെങ്കിലും നിരക്ക് പഴയ നിലയിലേക്ക് കുറച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.

ബസ് സര്‍വീസ് പുനരാരംഭിച്ച ഘട്ടത്തില്‍ സാമൂഹിക അകലം പാലിച്ച് ഒരു സീറ്റില്‍ ഒരാള്‍ എന്ന വിധത്തില്‍ അധിക ചാര്‍ജ് ഈടാക്കി സര്‍വീസ് നടത്താന്‍ ബസുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇളവുകള്‍ വന്നതോടെ എല്ലാ സീറ്റിലും യാത്രക്കാരെ അനുവദിക്കുകയും നിരക്ക് പഴയരീതിയിലേക്ക് പുനക്രമീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ യാത്രക്കാരെ നിര്‍ത്തിയുള്ള യാത്ര അനുവദിച്ചിരുന്നില്ല. പരിമിതമായ യാത്രക്കാരെ വച്ച് ഇത്തരത്തില്‍ യാത്ര നടത്തുന്നത് വലിയ നഷ്ടം വരുത്തിവയ്ക്കുന്നുവെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. നിരക്ക് വര്‍ധനവിനൊപ്പം കെ എസ്് ആര്‍ ടി സി ബസുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ തങ്ങള്‍ക്കും ബാധകമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
 
Keywords:  Bus fare should be hiked says high court, Kochi, News, bus, High Court of Kerala, Passengers, Kerala, Trending.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia