Clash | സമയത്തെച്ചൊല്ലി തര്‍ക്കം: കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ജാകിലിവറുമായെത്തി ബസ് ജീവനക്കാരന്‍ വധഭീഷണി മുഴക്കിയതായി പരാതി; കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് എംവിഡി
Dec 20, 2022, 17:09 IST
മാവേലിക്കര: (www.kvartha.com) സമയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മാവേലിക്കര കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ജാകിലിവറുമായെത്തിയ ബസ് ജീവനക്കാരന്‍ വധഭീഷണി മുഴക്കിയതായി പരാതി. തിങ്കളാഴ്ച രാവിലെ തഴക്കര വേണാട് ജങ്ഷനിലാണ് നായകീയ രംഗങ്ങള്‍ അരങ്ങേറിയത്.
പത്തനംതിട്ടയില്‍ നിന്ന് ഹരിപ്പാടിന് പോയ കെ എസ് ആര്‍ ടി സി ഹരിപ്പാട് ഡിപോയിലെ വേണാട് ബസിലെയും പത്തനംതിട്ട - ഹരിപ്പാട് റൂടില്‍ താത്കാലിക പെര്‍മിറ്റില്‍ സര്‍വീസ് നടത്തുന്ന അനീഷാ മോള്‍ ബസിലെയും ജീവനക്കാര്‍ തമ്മിലാണ് സമയ ക്രമത്തെച്ചൊല്ലി സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് ബസിലെ ജീവനക്കാര്‍ കുറെ നേരം കെ എസ് ആര്‍ ടി സി ബസിനെ ജങ്ഷനില്‍ തടഞ്ഞിട്ടുവെന്നാണ് വിവരം.
ഇതിന് ശേഷം യാത്രക്കാരുമായി തങ്ങള്‍ക്ക് അനുവദനീയമായ റൂടില്‍ നിന്ന് അരക്കിലോ മീറ്ററോളം മാറി സഞ്ചരിച്ച ബസ് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് മുന്നിലെത്തി അവിടത്തെ സ്റ്റാന്‍ഡിന് മുന്നില്‍ നിര്‍ത്തിയിട്ടുവെന്ന് യാത്രക്കാര്‍ പറഞ്ഞു.
തുടര്‍ന്ന് ബസില്‍ നിന്നും ജാകിലിവറുമായി ചാടിയിറങ്ങിയ ജീവനക്കാരന്‍ കെ എസ് ആര്‍ ടി സി കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറുടെ ഓഫീസിന് മുന്നിലെത്തി അസഭ്യവര്‍ഷം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി.
ഇരുമ്പ് ദണ്ഡുമായി ഒരാള്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് അസഭ്യ വര്‍ഷവും വധഭീഷണിയും തുടര്‍ന്നതോടെ ബസ് കാത്തുനിന്ന വനിതകളടക്കമുള്ള യാത്രക്കാര്‍ ഭയന്ന് ഓടി മാറിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവം ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ ആരോപിച്ചു.
കെ എസ് ആര്‍ ടി സി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി അസിസ്റ്റന്റ് മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തിയതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ജോയിന്റ് ആര്‍ ടി ഒ എംജി മനോജ് അറിയിച്ചു.
സംഭവത്തില്‍ എഫ്‌ഐആര്‍ തയ്യാറാക്കിയതായും ബസ് പിടിച്ചെടുക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും എസ് ഐ നൗശാദ് ഇബ്രാഹിം പറഞ്ഞു.
Keywords: News,Kerala,State,KSRTC,Life Threat,Threat,Complaint,Motor-Vehicle-Department, Bus employee reached KSRTC stand and shouted death threats
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.