Accidental Death | പ്ലാവില്‍ നിന്നും വീണ് ബസ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലക്കോട്: (www.kvartha.com) പ്ലാവില്‍ നിന്നും വീണ് അതീവഗുരുതരമായി പരുക്കേറ്റ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബസ് ഡ്രൈവര്‍ മരിച്ചു. പാത്തന്‍പാറ സ്വദേശിയും മുന്‍കാല പാത്തന്‍പാറ ബസ് ഡ്രൈവറുമായ പട്ടാംകുളം ബേബി (53) യാണ് ശനിയാഴ്ച പുലര്‍ചെ മരിച്ചത്.

Accidental Death | പ്ലാവില്‍ നിന്നും വീണ് ബസ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ: മെഡികല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ടത്തിനായി മാറ്റി. മലയോര മേഖലയിലെ ജനകീയ ബസ് സര്‍വീസായ പാത്തന്‍പാറ ബസിലെ ആദ്യകാല ഡ്രൈവര്‍മാരില്‍ ഒരാളായിരുന്നു ബേബി. മലയോര മേഖലയിലെ ജനങ്ങള്‍ക്ക് സുപരിചിതനായിരുന്നു അദ്ദേഹം. പ്ലാവില്‍ നിന്നും വീണുഗുരുതരമായി പരുക്കേറ്റ ബേബിയെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്.

Keywords:  Bus driver met a tragic end after falling from tree, Kannur, News, Bus Driver, Accidental Death, Baby, Injury, Pariyaram Medical College, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia