Died | കണ്ണൂരില്‍ വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു; നിയന്ത്രണംവിട്ട ബസ് റോഡരികിലേക്ക് ഇടിച്ച് കയറി, യാത്രക്കാര്‍ക്ക് പരുക്ക്


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റോഡരികിലെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിന് സമീപം ഇടിച്ച് കയറിയ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.
മട്ടന്നൂര്‍ പൊലീസ് സ്ഥലത്തെത്തി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
കണ്ണൂര്‍: (KVARTHA) വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മട്ടന്നൂരിനടുത്ത ഉരുവച്ചാലില്‍ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബസ് ഡ്രൈവറായ തളിപ്പറമ്പ് ചുടല സ്വദേശി ദിനേശാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലേക്ക് ഇടിച്ച് കയറുകയായിരുന്നു. യാത്രക്കാര്‍ നിസാരപരുക്കുകളോടെ രക്ഷപ്പെട്ടു.

കണ്ണൂര്‍ വിമാനത്താവളത്തിലെ സി ഐ എസ് എഫ് ഉദ്യോഗസ്ഥരെ കൊണ്ടുപോവുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ടത്. റോഡരികിലെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിന് സമീപം ഇടിച്ച് കയറിയ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. മട്ടന്നൂര്‍ പൊലീസ് സ്ഥലത്തെത്തി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.