ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിര്‍ത്തി ട്യൂഷന് ക്ലാസിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
Jan 22, 2022, 14:08 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 22.01.2022) ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിര്‍ത്തി ട്യൂഷന് ക്ലാസിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ബസ് ഡ്രൈവര്‍ മൂഴിക്കല്‍ സ്വദേശി ശമീര്‍(34) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ കോഴിക്കോട് മൂഴിക്കല്‍ റൂടിലോടുന്ന റാണിയ ബസിലാണ് സംഭവം.
ബസിന്റെ മുഴുവന്‍ ഷടറുകളും താഴ്ത്തിയിട്ട നിലയിലായതിനാല്‍ പെണ്‍കുട്ടിക്ക് ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞത് അറിഞ്ഞില്ല. സ്കൂളിലെത്തിയ വിദ്യാര്‍ഥിനി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. കസബ പൊലീസാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്.
ഇന്‍സ്പെക്ടര്‍ എന്‍ പ്രജീഷ്, സബ് ഇന്‍സ്പെക്ടര്‍ അഭിഷേക്, എസ് സി പി ഒ മാരായ ജയന്തി, സുധര്‍മന്‍, വിഷ്ണുപ്രഭ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ബസ് ഡ്രൈവറെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Bus driver arrested for molesting minor girl, Kozhikode, News, Local News, Molestation attempt, Minor girls, Arrested, Police, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

