SWISS-TOWER 24/07/2023

ബസില്‍ വെച്ച് പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ അറസ്റ്റില്‍

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 01.08.2015) ഓടുന്ന ബസില്‍ ഉറങ്ങിക്കൊണ്ടിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്- തിരുവനന്തപുരം റൂട്ടിലോടുന്ന ബസിലെ കണ്ടക്ടര്‍ തിരുവനന്തപുരം സ്വദേശി സുനില്‍കുമാറാണ് അറസ്റ്റിലായത്. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഗുരുവായൂരമ്പത്തില്‍ ദര്‍ശനം നടത്താന്‍ പോവുകയായിരുന്ന 17കാരിയാണ് അപമാനിതയായത്.

ശനിയാഴ്ച പുലര്‍ച്ചെ കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ നിന്നുമാണ് കുടുംബം ബസില്‍ കയറിയത്. യാത്രക്കാരെല്ലാം ഉറങ്ങിക്കൊണ്ടിരുന്ന അവസരത്തിലാണ് കണ്ടക്ടര്‍ പെണ്‍കുട്ടിയെ അപമാനിച്ചത്. ഉറക്കത്തിനിടെ കണ്ടക്ടറുടെ സ്പര്‍ശനം തിരിച്ചറിഞ്ഞ പെണ്‍കുട്ടി നിലവിളിച്ചതോടെയാണ് യാത്രക്കാര്‍ വിവരമറിഞ്ഞത്. ഉടന്‍ കണ്ടക്ടര്‍ക്കു നേരെ യാത്രക്കാര്‍ തട്ടിക്കയറിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഒടുവില്‍ പ്രശ്‌നം വഷളാകുമെന്ന് കണ്ടതോടെ പെണ്‍കുട്ടിയുടെ കുടുംബത്തെ കുന്നംകുളത്ത്  ഇറക്കിവിട്ട് ബസ് പുറപ്പെടുകയായിരുന്നു.

അപമാനിച്ച കണ്ടക്ടര്‍ക്കെതിരെ നടപടി കൈക്കൊണ്ടില്ലെന്ന് മാത്രമല്ല, തങ്ങളെ ഇറക്കിവിടുക കൂടി ചെയ്ത കുടുംബം വഴിവക്കിലിരുന്ന കരയുന്നത് കണ്ട ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് ഒടുവില്‍ സംഭവത്തില്‍ ഇടപെട്ട് കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ കുടുംബവുമായി ചെന്ന് പരാതി കൊടുപ്പിച്ചത്. കുന്നംകുളം പോലിസ്, ഹൈവേ പോലിസിനും തൃശൂര്‍ ഈസ്റ്റ് പോലിസിനും വിവരം കൈമാറി.

എന്നാല്‍ കെ.എസ്.ആര്‍.ടി.സി തൃശൂര്‍ സ്‌റ്റേഷന്‍ അധികൃതര്‍ പോലീസിനെ പ്രതിരോധിക്കാന്‍
ശ്രമിച്ചെങ്കിലും പീഡനവിഷയമാണെന്ന് അറിഞ്ഞതോടെ അയഞ്ഞു. ഇതിനിടക്ക് ബസിലെ ജീവനക്കാരെ മാറ്റി പോലീസിനെ കബളിപ്പിക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഒടുവില്‍ കുന്നംകുളം പോലിസിന്റെ ആവശ്യപ്രകാരം സുനില്‍കുമാറിനെ കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷം അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവം നടന്നത് ചങ്ങരംകുളം പോലിസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേക്ക് കൈമാറി.

അതേസമയം കണ്ടക്ടറെ അകാരണമായി പോലിസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് രാവിലെ തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുകയുണ്ടായി. 10 മിനിറ്റോളം സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തു.  പിന്നീട് പ്രതിഷേധം പിന്‍വലിച്ച് ജീവനക്കാര്‍ ജോലിക്ക് കയറി.
ബസില്‍ വെച്ച് പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം;  കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ അറസ്റ്റില്‍

Also Read:
പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപ്പെട്ടെത്തിയ 15കാരി അനാഥമന്ദിരത്തില്‍; പ്രതികളില്‍ 3 പേര്‍ ഇപ്പോഴും വലയ്ക്ക് പുറത്ത്

Keywords:  Bus conductor arrested for molesting attempt, Thrissur, Guruvayoor Temple, Passenger, Girl, Parents, Police, Complaint, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia