Fire | ബെംഗ്ളൂറിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ബസ് കത്തി നശിച്ചു; യാത്രക്കാർ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മദ്ദൂരിൽ വെച്ചാണ് ബസിന് തീപിടിച്ചത്.
● യാത്രക്കാരെ പെട്ടെന്ന് പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി.
● ബസിന്റെ പിൻഭാഗം പൂർണമായി കത്തിനശിച്ചു.
കണ്ണൂർ: (KVARTHA) ബെംഗ്ളൂറിൽ നിന്ന് നിറയെ യാത്രക്കാരുമായി കണ്ണൂരിലേക്ക് പുറപ്പെട്ട ബസിന് തീപ്പിടിച്ചു. യാത്രക്കാർ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടു. കര്‍ണാടകയിലെ മദ്ദൂരിൽ വെച്ചാണ് ബസിന് തീപിടിച്ചത്. ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന അശോക ട്രാവൽസ് എന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. ബസിൽ തീ പടരുന്നത് കണ്ടയുടൻ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ബസിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടർന്നതെന്ന് യാത്രക്കാർ പറഞ്ഞു.
ബസിന്‍റെ പിന്‍ഭാഗം പൂർണമായി. കത്തിനശിച്ചു. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ യാത്രക്കാരെ പുറത്തിറക്കാനായതാണ് ദുരന്തമൊഴിവാക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. യാത്രക്കാരെ ഇറക്കിയശേഷം തീ ആളിപടരുകയായിരുന്നു. പെരുവഴിയിലായ യാത്രക്കാരെ പുറകെ വന്ന മറ്റു ബസുകളിൽ കണ്ണൂരിലേക്ക് കയറ്റിവിടുകയായിരുന്നു.
തീ വലിയ രീതിയിൽ ആളിപ്പടരുന്നതിന് മുമ്പ് യാത്രക്കാരെ രക്ഷപ്പെടുത്താനായതിനാൽ വലിയ അപകടമാണ് ഒഴിവായത്. യാത്രക്കാരുടെ ബാഗുകള്‍ അടക്കം കത്തിനശിച്ചു. തീ പടരാനുണ്ടായ കാരണം വ്യക്തമല്ലെന്ന് സ്ഥത്തെത്തിയ ഫയർഫോഴ്സ് അറിയിച്ചു.. പൊലീസും സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.
A tourist bus traveling from Bangalore to Kannur caught fire in Maddur, Karnataka. All passengers were safely evacuated before the fire spread, averting a major disaster. The rear of the bus was completely destroyed in the fire. The cause of the fire is yet to be determined, though a short circuit is suspected.
#BusFire #Maddur #Karnataka #Accident #TravelSafety #PassengersSafe
