കണ്ണൂര്‍ പൊടിക്കുണ്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; വാഹനം പൂര്‍ണമായും കത്തിനശിച്ചു; യാത്രക്കാരെല്ലാം സുരക്ഷിതര്‍
Jan 4, 2022, 12:36 IST
കണ്ണൂര്‍: (www.kvartha.com 04.01.2022) കണ്ണൂര്‍ പൊടിക്കുണ്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ദേശീയ പാതയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്ത് ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. പാലിയത്ത് വളപ്പ്- കണ്ണൂര്‍ റൂടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്.
തീപിടുത്തതില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു. 50-ല്‍ അധികം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഒരാള്‍ക്ക് പോലും പരിക്കേറ്റിട്ടില്ല. ബസ് പൂര്‍ണമായും തീ പിടിക്കുന്നതിന് മുമ്പ് യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തിറക്കാന്‍ ജീവനക്കാര്‍ക്ക് സാധിച്ചു. അതുകൊണ്ടുതന്നെ വലിയ അപകടം ഒഴിഞ്ഞു.
Keywords: Bus catches fire in Kannur, narrow escape for passengers, Kannur, News, Bus, Passengers, Kerala, Top-Headlines, Trending, Accident, Fire.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.