Sabarimala pilgrims | ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 കുട്ടികള്‍ ഉള്‍പെടെ 61 യാത്രക്കാര്‍ക്കും പരുക്ക്; ഡ്രൈവര്‍ക്ക് ഗുരുതരം; അയ്യപ്പന്മാരെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച്
Mar 28, 2023, 14:35 IST
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com) ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞ് ഏഴു കുട്ടികള്‍ ഉള്‍പെടെ 61 യാത്രക്കാര്‍ക്കും പരുക്ക്. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ള തീര്‍ഥാടകരുടെ ബസാണ് അപകടത്തില്‍പെട്ടത്. പത്തനംതിട്ട ഇലവുങ്കലില്‍ ആണ് സംഭവം. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ശബരിമല ദര്‍ശനത്തിനു ശേഷം മടങ്ങുമ്പോഴാണ് ഇലവുങ്കല്‍-എരുമേലി റോഡില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞത്. ഡ്രൈവറുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപോര്‍ട്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
കഴിഞ്ഞ ദിവസമാണ് ശബരിമല നട തുറന്ന് ഉത്സവം ആരംഭിച്ചത്. ഇതിനോടനുബന്ധിച്ച് നിരവധി തീര്‍ഥാടകരാണ് ശബരിമലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഉത്സവം ഏപ്രില്‍ അഞ്ചിന് പമ്പയിലെ ആറാട്ടോടെ സമാപിക്കും. കൊടിയേറ്റിന് സാക്ഷ്യം വഹിക്കാന്‍ ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ സന്നിധാനത്ത് എത്തിയിരുന്നു.
Keywords: Pathanamthitta, News, Sabarimala, Sabarimala Temple, Shabarimala Pilgrims, Accident, Injured, Hospital, Treatment, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.