Accident | തലശേരി നങ്ങാറത്ത് പീടികയില്‍ നിയന്ത്രണം വിട്ട ബസ് ഓവുചാലിലേക്ക് താഴ്ന്നു; കുട്ടികള്‍ ഉള്‍പെടെയുള്ളവര്‍ക്ക് പരുക്കേറ്റു
Jul 23, 2023, 21:09 IST
തലശേരി: (www.kvartha.com) തലശേരി നങ്ങാറത്ത് പീടികയില്‍ നിയന്ത്രണം വിട്ട ബസ് ഓവുചാലിലേക്ക് ഇറങ്ങി അപകടം സംഭവിച്ചു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സമീപത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്ന കുട്ടികള്‍ ഉള്‍പെടെയുള്ളവര്‍ക്ക് പരുക്കേറ്റു.
ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സാരമായി പരുക്കേറ്റ ശിശിര(25), അനാമിക(18) എന്നിവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Bus accident at Thalassery Nangarath, Kannur, News, Bus Accident, Injury, Children, Treatment, Hospitalized, Passengers, Kerala News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.