SWISS-TOWER 24/07/2023

വീട്ടുകാർ പുറത്തുപോയ സമയത്ത് വീട് കുത്തിതുറന്ന് മോഷണം; 10 പവൻ സ്വർണവും 30,000 രൂപയും കവർന്നു

 


ADVERTISEMENT

കൊല്ലം: (www.kvartha.com 12.12.2021) വീട് കുത്തിതുറന്ന് 10 പവൻ സ്വർണവും 30,000 രൂപയും കവർന്നു. കരുനാ​ഗപ്പള്ളി തേവലക്കര സദനത്തിൽ വീട്ടിൽ മറിയാമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. മറിയാമ്മയും മകൻ മാണി മാർക്കോസും മാത്രമാണ് വീട്ടിൽ താമസം. ശനിയാഴ്ച വൈകിട്ട് ഇരുവരും ബന്ധുവീട്ടിൽ പോയിരുന്നു.

വീട്ടുകാർ പുറത്തുപോയ സമയത്ത് വീട് കുത്തിതുറന്ന് മോഷണം; 10 പവൻ സ്വർണവും 30,000 രൂപയും കവർന്നു

തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. തുടർന്ന് കയറി പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നതെന്നാണ് നിഗമനം. അലമാരയും മറ്റും തകർത്ത നിലയിലാണ്. ഇതിനകത്ത് സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവുമാണ് മോഷണം പോയത്. പിൻഭാഗത്തെ വാതിലും തുറന്ന നിലയിലാണ്.

വീട് പണിയുടെ ഭാഗമായി കൊടുക്കാൻ വെച്ച രൂപയാണ് കവർന്നതെന്ന് മാണി പറഞ്ഞു. സംഭവമറിഞ്ഞ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി. പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. അന്വേഷണം പുരോ​ഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

Keywords:  Kerala, News, Kollam, Robbery, Top-Headlines, House, Police, Case, Burglary; 10 sovereign gold and Rs 30,000 stolen.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia