Remanded | വ്യാജ ആര്‍സി നമ്പറില്‍ ബുള്ളറ്റ് ബൈക് വില്‍പന; കേസിൽ ഡെല്‍ഹി സ്വദേശികള്‍ റിമാന്‍ഡില്‍
Nov 14, 2022, 19:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) വ്യാജ രജിസ്‌ട്രേഷന്‍ നമ്പറില്‍ ബുള്ളറ്റ് വില്‍പന നടത്തിയെന്ന കേസിലെ പ്രതികളെ മാഹി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി മാഹി എസ് പി രാജശങ്കര്‍ വെളളാട്ട് അറിയിച്ചു. 2018ല്‍ ചെമ്പ്രയിലെ പ്രദീപന്‍, പളളൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടത്തിയത്.
പൊലീസ് പറയുന്നത്
കോട്ടയം സ്വദേശി ലിനീഷ് ജയിംസ് എന്നയാള്‍ മുഖാന്തിരമാണ് ബുള്ളറ്റ് വാങ്ങിയത്. റീ റജിസ്‌ട്രേഷനായി മാഹി ട്രാന്‍സ്‌പോര്‍ട് വകുപ്പില്‍ അപേക്ഷിച്ചപ്പോഴാണ് വ്യാജ നമ്പറിലുള്ള വണ്ടിയാണെന്ന് തെളിഞ്ഞത്. വിദേശത്തായിരുന്ന ലിനേഷിനെ കൊച്ചിന്‍ എയര്‍പോര്‍ടില്‍ വെച്ച് കഴിഞ്ഞ വര്‍ഷം പിടിച്ചതോടെ ഡെല്‍ഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന് തെളിഞ്ഞത്. അദ്ദേഹത്തെ ചോദ്യം ചെയ്തതോടെയാണ് ന്യൂഡെല്‍ഹി കരോള്‍ബാഗിലെ ബാബുഖാന്‍ വഴിയാണ് 68,000 രൂപയ്ക്ക് കമീഷന്‍ വ്യവസ്ഥയില്‍ വാഹനം വാങ്ങിയതെന്ന് വ്യക്തമായത്.
മാഹി സിഐ എ ശേഖര്‍, എഎസ്ഐമാരായ കിഷോര്‍ കുമാര്‍, എം സുനില്‍ കുമാര്‍, പ്രസാദ് പിവി, ഹെഡ് കോണ്‍സ്റ്റബിള്‍ വിനീഷ് കുമാര്‍, പൊലീസ് കോണ്‍സ്റ്റബിള്‍ ശ്രീജേഷ് എന്നിവരടങ്ങിയ
മാഹി പൊലീസിന്റെ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണം ഡെല്‍ഹി കേന്ദ്രീകരിച്ച് നടത്തിയതോടെയാണ് പ്രതികളായ ആഷ് മുഹമ്മദ് എന്ന ബാബുഖാന്‍, കിഷോര്‍ കുമാര്‍ എന്ന അംഗിള്‍ജി എന്നിവരെ മാഹി പൊലീസ് ഡെല്‍ഹിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. സ്‌ക്രാപ് ഷോപില്‍ നിന്നുമാണ് ഇവര്‍ വാഹനങ്ങള്‍ വാങ്ങി വ്യാജ നമ്പറില്‍ വില്‍പന നടത്തുന്നത്. ന്യൂഡെല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാക്കിയതിനു ശേഷമാണ് മാഹിയിലെത്തിച്ചത്'.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.