Accident | കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ബുള്ളറ്റ് ബൈക് കത്തിനശിച്ചു
Jan 15, 2023, 21:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കോര്പറേഷന് പരിധിയിലെ വാരത്ത് ഓടിക്കൊണ്ടിരിക്കുന്ന ബുള്ളറ്റ് ബൈക് കത്തി നശിച്ചു. മുണ്ടേരി കാനച്ചേരിയിലെ ഷിജുവിന്റെ ബുള്ളറ്റാണ് കത്തി നശിച്ചത്. മേലേ ചൊവ്വ നിന്നും മുണ്ടേരി കാനച്ചേരിയിലുള്ള വീട്ടിലേക്ക് പോകുന്ന വഴി വാരം പെട്രോള്‍ പമ്പിനടുത്ത് വെച്ച് ബൈകിന് തീപിടിക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു സംഭവം.
നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് ദുരന്തം ഒഴിവായത്. കെഎല്‍ 13 എആര്‍ 1182 റോയല്‍ എന്‍ഫില്‍ഡാണ് അഗ്നിക്ക് ഇരയായത്. എന്ജിന് ഭാഗത്ത് നിന്ന് സ്പാര്കായി പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് വാരം പെട്രോള്‍ പമ്പിനടത്ത് റോഡ് സൈഡില്‍ ബൈക് നിര്‍ത്തി ഷിജു ഇറങ്ങിയത്. ഇറങ്ങുമ്പോഴേക്കും തീ ആളിപടര്‍ന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും വാരത്തെ പെട്രോള്‍ പമ്പ് ജീവനക്കാരും ഓടിയെത്തി പെട്ടന്ന് തന്നെ തീ അണക്കുകയായിരുന്നു.
ഈ വേളയില്‍ ഇതുവഴി വന്ന കണ്ണൂര്‍ കോര്പറേഷന് മേയര്‍ അഡ്വ. ടി ഒ മോഹനനും നാട്ടുകാരോടൊപ്പം ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ബുളളറ്റിന്‍ തീ പടരുന്നത് കണ്ട് ഫയര്‍ഫോഴ്സിനെയും ചക്കരക്കല്‍ പൊലീസിനെയും വിവരം അറിയിച്ചു. തീ പിടിച്ച ബൈകിനടുത്ത് ഒരു കാര്‍ പാര്‍ക് ചെയ്തിട്ടുണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി.

Keywords: Latest-News, Kerala, Kannur, Top-Headlines, Accident, Fire, Bike, Bullet bike caught fire while riding.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.