Buffer Zone | ബഫര്‍ സോണ്‍: കണ്ണൂരില്‍ ഉപവാസ സമരവുമായി കോണ്‍ഗ്രസ്
Jan 1, 2023, 19:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇരിട്ടി: (www.kvartha.com) ബഫര്‍ സോണ്‍ വിഷയത്തില്‍ കണ്ണൂരിലെ മലയോര മേഖലയില്‍ പ്രതിഷേധ സമരവുമായി കോണ്‍ഗ്രസ്. ബഫര്‍സോണിന്റെ പേരില്‍ മലയോര കര്‍ഷകരെ കുടിയിറക്കാനുള്ള ശ്രമത്തിനെതിരെ ബഹുജന മനസ്സാക്ഷിയെ ഉണര്‍ത്തുന്നതിനായി ജനുവരി രണ്ടിന് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമിറ്റി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തും.
രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് അഞ്ചുമണിവരെ കേളകം ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് ഉപവാസ സമരം. ഉപവാസ സമരം അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം മുഖ്യപ്രഭാഷണം നടത്തും.
സമാപന പൊതു സമ്മേളനം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. നേതാക്കളായ അഡ്വ. സജീവ് ജോസഫ് എംഎല്‍എ, അഡ്വ. സോണി സെബാസ്റ്റ്യന്‍, അഡ്വ. പി എം നിയാസ്, മേയര്‍ ടി ഒ മോഹനന്‍, വി എ നാരായണന്‍, സജീവ് മറോളി, പി ടി മാത്യു, പ്രൊഫ. എഡി മുസ്തഫ, ചന്ദ്രന്‍ തില്ലങ്കേരി എന്നിവര്‍ ഉപവാസ സമരത്തില്‍ പങ്കെടുക്കും.
Keywords: Buffer Zone: Congress on hunger strike in Kannur, Kannur, News, Congress, Inauguration, K Sudhakaran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

