ബജറ്റ് പ്രസംഗത്തില്‍ സ്‌നേഹയുടെ 'ലാബ്' കവിതയിലെ വരികളും

 


ADVERTISEMENT

തിരുവനന്തപുരം:(www.kvartha.com 02/02/2018) സുഗതകുമാരി, വിജയലക്ഷ്മി, കെ ആര്‍ മീര, ഇന്ദുമേനോന്‍, സാവിത്രി രാജീവന്‍ തുടങ്ങിയവര്‍ക്കൊപ്പം പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ വരികളും ഉള്‍പ്പെടുത്തി ബജറ്റ് പ്രസംഗം.

കഥയും കവിതയും നിറഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ഇത്തവണ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി എന്‍ പി സ്‌നേഹയുടെ കവിതയും ഇടം പിടിച്ചു. 2015 ല്‍ ചെര്‍പ്പുളശ്ശേരി ഉപജില്ലാ കലോത്സവത്തില്‍ സ്‌നേഹ എഴുതിയ 'ലാബ്' എന്ന കവിതയിലെ കരുത്തുറ്റ വരികളാണ് ഐസക്ക് തന്റെ ബജറ്റ് അവതരണത്തില്‍ എടുത്തു പറഞ്ഞത്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ് ഈ കവിത.

ബജറ്റ് പ്രസംഗത്തില്‍ സ്‌നേഹയുടെ 'ലാബ്' കവിതയിലെ വരികളും

ഫോട്ടൊ കടപ്പാട്; തോമസ് ഐസക്ക് ഫേസ് ബുക്ക് പേജ്‌

കെമിസ്ട്രി സാറാണ് പറഞ്ഞത്
അടുക്കള ഒരു ലാബാണെന്ന്.
പരീക്ഷിച്ച്, നിരീക്ഷിച്ച്
നിന്നപ്പോഴാണ് കണ്ടത്
വെളുപ്പിനുണര്‍ന്ന്
പുകഞ്ഞു പുകഞ്ഞ്
തനിയെ സ്റ്റാര്‍ട്ടാകുന്ന
കരി പുരണ്ട് കേടുവന്ന
ഒരു മെഷീന്‍ അവിടെയെന്നും
സോഡിയം ക്ലോറൈഡ് ലായനി
ഉല്‍പാദിപ്പിക്കുന്നുണ്ടെന്ന്.'

പാലക്കാട് ജില്ലയിലെ പുലാപ്പറ്റ എംഎന്‍കെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ സ്‌നേഹയ്ക്ക് അടുക്കളയില്‍ സ്ത്രീയെടുക്കുന്ന കാണാപ്പണിയെ കൃത്യമായി കുറിച്ചിടാന്‍ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. കോണ്‍ട്രാക്ടറായ പ്രദീപിന്റേയും അധ്യാപികയായ ഷീബയുടേയും മകള്‍ സ്‌നേഹ മലയാളത്തിലെ കരുത്തുറ്റ എഴുത്തുകാരികളില്‍ ഒരാളാവട്ടെയെന്ന് ബജറ്റ് പ്രസംഗത്തില്‍ ഐസക്ക് ആശീര്‍വദിക്കുന്നുമുണ്ട്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Budget, Thomas Issac, Sneha, Plus two student,  Budget speech Sneha's 'Lab' lines in poetry
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia