BSNL | ബി എസ് എന്‍ എല്‍ സ്ഥാപക ദിനാചരണം: കണ്ണൂരില്‍ വിപുലമായ പരിപാടികള്‍ നടത്തും

 


കണ്ണൂര്‍: (KVARTHA) ബി എസ് എന്‍ എലിന്റെ 24-ാം സ്ഥാപക വാരാചരണ ആഘോഷങ്ങളുടെ ഭാഗമായി രാജ്യമൊട്ടാകെ നടത്തുന്ന വിവിധ പരിപാടികളോടനുബന്ധിച്ചു കണ്ണൂര്‍ ബിസിനസ് ഏരിയയില്‍ കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ വിവിധ സ്‌കൂളുകളിലെ അഞ്ചു മുതല്‍ 10 വയസു വരെയുള്ള കുട്ടികള്‍ക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. കൂടാതെ ജില്ലയില്‍ ഒക്ടോബര്‍ ആദ്യ വാരത്തില്‍ മറ്റു വിവിധ പരിപാടികളും നടത്തും.

BSNL | ബി എസ് എന്‍ എല്‍ സ്ഥാപക ദിനാചരണം: കണ്ണൂരില്‍ വിപുലമായ പരിപാടികള്‍ നടത്തും

ലോകല്‍ സ്‌പോര്‍ട്‌സ്, മിനി മാരതോണ്‍ ഒക്ടോബര്‍ ഒന്നിന് പയ്യാമ്പലം ബീച് സൈഡില്‍ നടക്കും. മൂന്നിന് ബി എസ് എന്‍ എല്‍ ജീവനക്കാര്‍ക്കായി പൊലീസ് ടര്‍ഫ് മൈതാനിയില്‍ ക്രികറ്റ് മത്സരം നടത്തും. നാലിന് ഫുട്‌ബോള്‍ മത്സരം പൊലീസ് ടര്‍ഫ് മൈതാനിയില്‍ നടക്കും.

ഏഴിന് കണ്ണൂര്‍ നഗരത്തില്‍ ഘോഷയാത്ര സംഘടിപ്പിക്കും. വൈകുന്നേരം 3.30ന് സൗത് ബസാര്‍ ബി എസ് എന്‍ എല്‍ ഭവനില്‍ നിന്നും ആരംഭിക്കുന്ന ജാഥ കാല്‍ടെക്‌സ്, ജവഹര്‍ സ്റ്റേഡിയം, സിവില്‍ സ്റ്റേഷന്‍ വഴി തിരിച്ചു ബി എസ് എന്‍ എല്‍ ഭവനില്‍ സമാപിക്കും. ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ഏഴിന് ബി എസ് എന്‍ എല്‍ ഭവനില്‍ വച്ചു നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ബി എസ് എന്‍ എല്‍ കണ്ണൂര്‍ ഏരിയാ ജെനറല്‍ മാനേജര്‍ എസ് കെ രാജീവ്, കെവി മനോജ് കുമാര്‍, ജെയ്‌നി ബേബി, സി രാജേഷ്, കെ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  BSNL Foundation Day, Celebrations, Press Meet, Kerala, Kannur News, Malayalam News, Press Meet, BSNL Foundation Day Celebrations: Elaborate programs will be organized in Kannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia