വിസ്മയ പാര്‍ക്കില്‍ കാസര്‍കോട്ടെ 64 അംഗ കുടുംബാംഗങ്ങളെ പൂട്ടിയിട്ട് മര്‍ദ്ദിച്ചു
May 30, 2012, 17:02 IST
കാസര്‍കോട്: പറശ്ശിനികടവിലെ വിസ്മയ വാട്ടര്‍ തീം പാര്‍ക്കില്‍ ഉല്ലാസ യാത്രയ്‌ക്കെത്തിയ കാസര്‍കോട് ഉപ്പള സ്വദേശികളായ 64 പേരടങ്ങുന്ന കുടുംബാംഗങ്ങളെ പൂട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരെ കാസര്‍കോട്ടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് വിസ്മയാ പാര്‍ക്കില്‍ ഉപ്പള സ്വദേശികള്‍ക്ക് ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്.
ഉപ്പള ജോഡ്ക്കല്ലിലെ ശൈഖ് ഹസന്റെ മകന്‍ പി. മുഹമ്മദ് ഖാലിദ്(28), പുത്തൂര്‍ പാര്‍പ്പുഞ്ചയിലെ ആബുവിന്റെ മകന്‍ പി അബ്ദുല്‍ മജീദ് (23), സഹോദരന്‍ അബ്ദുല്‍ ജലീല്‍(27), സഹോദരി നസിയ ബാനു(18), വഖീര്‍ അഹമദ്(42), ഭാര്യ സമീം ബാനു(36), മകന്‍ മുഹമ്മദ് തൗഫീഖ്(14), സാജിദിന്റെ മകന്‍ മുഹമ്മദ് താഹിര്‍(11), ഹമീദിന്റെ മകന്‍ അബ്ദുല്‍ വഹാബ്(19) തുടങ്ങിയവരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മുഹമ്മദ് ഖാലിദിന്റെ ബന്ധുക്കളായ രണ്ടു പേരുടെയും വിവാഹം മെയ് 24,25,26 തിയ്യതികളില്‍ നടന്നിരുന്നു. വിവാഹത്തിന് മഹാരാഷ്ട്രയില്‍ നിന്നുള്ള സുഹൃത്തുകളും അവരുടെ കുടുംബാംഗങ്ങളും ഉപ്പളയിലെത്തിരുന്നു. 64 പേരടങ്ങുന്ന സംഘം വിവാഹാഘോഷത്തിന്റെ പേരിലാണ് പാര്‍ക്കിലെത്തിയത്.
വാട്ടര്‍ പാര്‍ക്കിലെ ജയന്റ്വീല്‍ രണ്ട് റൗണ്ട് കറങ്ങിയ ശേഷം നിര്‍ത്തിയതിനെ ചോദ്യം ചെയ്തതിന്റെ പേരിലാണ് തര്‍ക്കവും വാക്കേറ്റവും ഉടലെടുത്തത്. പ്രശ്‌നം രൂക്ഷമായതോടെ വാട്ടര്‍ പാര്‍ക്ക് മാനേജര്‍ ഗേറ്റ് പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കുകയും സെക്യൂരിറ്റി ജീവനക്കാര്‍ ഒന്നടങ്കം സംഘടിച്ച് പുരുഷന്‍മാരെയെല്ലാം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് സ്ത്രികള്‍ക്കും കുട്ടികള്‍ക്കും മര്‍ദ്ദനമേറ്റത്.
പാര്‍ക്ക് ജീവനക്കാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറയുന്നു. സെക്യൂരിറ്റി ജീവനക്കാരില്‍ ചിലര്‍ യൂണിഫോം അഴിച്ചുവെച്ച് വന്ന ശേഷം മര്‍ദ്ദിച്ചതായും ആരോപണമുണ്ട്.
സംഭവം കണ്ട് ഭയന്ന് വിറച്ച സ്ത്രികളും കുട്ടികളും കരഞ്ഞ് കൊണ്ട് താണുകേണ് അപേക്ഷിച്ചപ്പോഴാണ് മര്‍ദ്ദനം അവസാനിപ്പിച്ചത്. പിന്നീട് ഇവരെ താക്കീതോടെയാണ് പോകാന്‍ അനുവദിച്ചത്. മറ്റൊരു വഴിയിലൂടെയാണ് ഇവരെ വാട്ടര്‍ പാര്‍ക്കിന് പുറത്തേക്ക് കടത്തിവിട്ടത്. കടത്തിവിടുന്നതിനിടയിലും ചില സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചതായി ആശുപത്രിയിലുള്ളവര്‍ പറയുന്നു.
കാസര്‍കോട്ടുകാര്‍ക്കെല്ലാം കാണിച്ചുതരാമെന്ന് പറഞ്ഞാണെത്ര മര്‍ദ്ദിച്ചത്.
Keywords: Kasaragod, Kerala, Kannur Parassinikadavu Vismaya Water Theme Park, Uppala, Attack.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.