Accidental Death | മലപ്പുറം സ്വദേശികളായ സഹോദരങ്ങള്‍ സഊദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

 


ADVERTISEMENT

മലപ്പുറം: (www.kvartha.com) മലപ്പുറം സ്വദേശികളായ സഹോദരങ്ങള്‍ സഊദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. വേങ്ങര വെട്ടുതോട് നെല്ലിപറമ്പ് കാപ്പില്‍ കുഞ്ഞി മുഹമ്മദ് ഹാജിയുടെ മക്കളായ ജബ്ബാര്‍ (44), റഫീഖ് (41) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി സഊദിയിലെ ജിസാനിനടുത്ത ബൈശില്‍ നടന്ന വാഹനാപകടത്തിലാണ് ഇരുവരുടേയും മരണം.
Aster_MIMS

Accidental Death | മലപ്പുറം സ്വദേശികളായ സഹോദരങ്ങള്‍ സഊദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

കടകളിലേക്ക് പച്ചക്കറി എത്തിച്ച് നല്‍കുന്ന ബിസിനസാണ് ഇരുവരും ചേര്‍ന്ന് നടത്തിയിരുന്നത്. കടകളിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്ത ശേഷം വിതരണത്തിനുള്ള സാധനം പര്‍ചേഴ്സ് ചെയ്യാനുള്ള യാത്രാമധ്യേയാണ് വാഹനം അപകടത്തില്‍പെട്ടത്. പത്ത് വര്‍ഷത്തിലധികമായി സഊദിയില്‍ ജോലി ചെയ്യുന്ന ഇവര്‍ കച്ചവടക്കാര്‍ക്കിടയില്‍ വിശ്വസ്ഥരായിരുന്നു.

റഫീഖ് മൂന്ന് മാസം മുമ്പും ജബ്ബാര്‍ ഒരു വര്‍ഷം മുമ്പുമാണ് അവസാനമായി നാട്ടില്‍ വന്ന് മടങ്ങിയത്. ഇരുവരുടെയും വിയോഗം സ്വദേശത്തെന്ന പോലെ പ്രവാസി മലയാളികളെയും ഏറെ ദുഃഖത്തിലാഴ്ത്തി.

Keywords: Brothers from Malappuram died in a car accident in Saudi Arabia, Malappuram, News, Accidental Death, Business Man, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia