Swimming Star | എമിറേറ്റ്‌സ് കപ് നീന്തല്‍ മത്സരത്തില്‍ മലയാളി പെൺകുട്ടിക്ക് വെങ്കല മെഡല്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) യുഎഇ സ്വിമിംഗ് ഫെഡറേഷന്റെ കീഴിലുള്ള എമിറേറ്റ്‌സ് കപ് ഇന്റര്‍നാഷണല്‍ ചാംപ്യൻഷിപിൽ കണ്ണൂര്‍ അഴീക്കോട് സ്വദേശിനിയും ദുബൈ ജി ഇ എം എസ് ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാർഥിനിയുമായ തൃതീയ പ്രജീഷിന് വെങ്കല മെഡല്‍. ദുബൈയില്‍ ഡു ടെലി കോമില്‍ ഐ ടി ഡിപാര്‍ട്മെന്റ് സീനിയര്‍ മാനജറായ അഴീക്കോട് വായിപ്പറമ്പില്‍ പ്രജീഷിന്റെയും ഗീത പ്രജീഷിന്റെയും മകളാണ്.
  
Swimming Star | എമിറേറ്റ്‌സ് കപ് നീന്തല്‍ മത്സരത്തില്‍ മലയാളി പെൺകുട്ടിക്ക് വെങ്കല മെഡല്‍

ഹരിയാനയില്‍ നടന്ന സിബിഎസ്ഇ ദേശീയ നീന്തല്‍ മത്സരത്തിലും തൃതീയ മിന്നുന്ന പ്രകടനം കാഴ്ച വച്ചിരുന്നു. യുഎഇ എമിറേറ്റ്‌സ് കപ് ചാംപ്യൻഷിപിൽ 14 വയസിനു താഴെയുള്ള കുട്ടികളുടെ 200 മീറ്റര്‍ ബടര്‍ഫ്‌ലൈ മത്സരത്തിലാണ് വെങ്കലം നേടിയത്.പത്തു രാജ്യങ്ങളില്‍ നിന്നായി 50 ക്ലബുകളിലെ 1200 ലധികം കുട്ടികള്‍ ചാംപ്യൻഷിപിൽ പങ്കെടുത്തിരുന്നു. 2024 മാര്‍ച് എട്ടു മുതല്‍ പത്തു വരെ ദുബൈ ഹംദാനിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് മത്സരം നടന്നത്.

Keywords:  News, News-Malayalam-News, Kerala, Kerala-News, Kannur, Bronze medal for Malayali girl in Emirates Cup swimming competition.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia