കൊച്ചി: കേരളത്തിനും പൊതുവെ ഇന്ത്യക്കും ഇത് സുവര്‍ണസാധ്യതകളുടെ കാലമാണെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ജയിംസ് ബേവന്‍. വികസനക്കുതിപ്പിന്റെ പുതുപാതകള്‍ തേടുന്ന എമേര്‍ജിംഗ് കേരള ആഗോള സംഗമത്തിന്റെ ഭാഗമായി കൊച്ചിയിലെ മെറിഡിയനിലെ മണപ്പുറം ഹാളില്‍ നടന്ന യുകെ കണ്‍ട്രി സെഷനില്‍ ആമുഖ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും കേരളവുമായി ദൃഢവും എന്നും നിലനില്ക്കുന്നതുമായ ബന്ധമാണ് യുകെ ആഗ്രഹിക്കുന്നത്. ഇംഗ്ലണ്ടില്‍ നിക്ഷേപം നടത്തിയിട്ടുള്ള രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാമതാണ്. യുകെ ആസ്ഥാനമായ സ്ഥാപനങ്ങള്‍ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും പ്രവര്‍ത്തിച്ചുവരുന്നു. അടുത്ത പത്ത് വര്‍ഷം പരസ്പര സഹകരണത്തില്‍ വന്‍ സാധ്യതകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. ഐടി മേഖലയിലുള്‍പെടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠന സാധ്യതകള്‍ ലഭ്യമാണെന്ന് പറഞ്ഞ ഹൈക്കമ്മീഷണര്‍ കേരളം പ്രതീക്ഷ പുലര്‍ത്തുന്ന വിവിധ മേഖലകളില്‍ യുകെയില്‍ ആധുനിക ഗവേഷണം നടന്നുവരുന്നതായി ചൂണ്ടിക്കാട്ടി.
ഏഷ്യാ പസഫിക് തലവന്‍ ജെഫ്ചാവോ, റോള്‍സ് റോയിസ് മറൈന്‍ ഇന്ത്യ ഡയറക്ടര്‍ നവ്ജിത് ഗില്‍, ഹാപ്പോസ് കണ്‍സള്‍ട്ടിംഗ് എം.ഡി. പാഡ്രിയാക് കെല്ലി, ജോണ്‍ മക് അസ്‌ലന്‍ ഡയറക്ടര്‍ ഹിറോ അസോ, ബള്‍ഫോര്‍ ബിയറ്റി എംഡി മൈക് ഷാ, ബിഎംടി കണ്‍സള്‍ട്ടന്റ് സജിത് ശ്രീധരന്‍, കണ്‍വര്‍ജിംഗ് വേള്‍ഡ് സിഇഒ ബാലാജി രംഗരാജന്‍, മണിപ്പാല്‍ സിറ്റി ആന്‍ഡ് ഗില്‍ഡ്‌സ് തലവന്‍ ക്രിസ് സിംസ് എന്നിവര്‍ തങ്ങളുടെ സ്ഥാപനങ്ങളെക്കുറിച്ച് വിവരിച്ചു.
Keywords: Kochi, Kerala, India, UK, England, Students, Emerging Kerala, British High Commissioner, James Bevan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.