രാമക്ഷേത്രവും ഏകീകൃത സിവില്‍കോഡും ബിജെപിയുടെ അജണ്ട വെളിവാക്കുന്നു: വൃന്ദകാരാട്ട്
Apr 7, 2014, 13:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: ബിജെപി അധികാരത്തില്‍ വന്നാല്‍ ഇന്ത്യയുടെ മതേതര സ്വഭാവവും കാര്‍ഷിക മേഖലയും തകരുമെന്നതിന് തെളിവാണ് അവരുടെ പ്രകടനപ്രതികയെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദകാരാട്ട് പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബിന്റെ പടയൊരുക്കം-2014 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
1998ല്‍ ബിജെപി തന്നെ ഉപേക്ഷിച്ച രാമക്ഷേത്രവും ഏകികൃത സിവില്‍കോഡും ഭരണഘടനഘടനയുടെ 370 -ാം വകുപ്പ് ഭേദഗതിയുമെല്ലാം ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ മോഡി വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയാണ്. ഇത് ഇന്ത്യയുടെ മതനിരപേക്ഷതക്ക് കനത്ത വെല്ലുവിളിയാണ്. അവരുടെ അജണ്ട ഇതിലൂടെ ഒരിക്കല്‍ കൂടി വെളിവാക്കപ്പെട്ടിരിക്കുകയാണ്.
ബിജെപി അധികാരത്തില്‍ വന്നാല്‍ കാര്‍ഷിക മേഖലയില്‍ നേരിട്ട് വിദേശനിക്ഷേപം കൊണ്ടുവരുമെന്നാണ് പറയുന്നത്. ഇത് കാര്‍ഷിക മേഖലയെ പൂര്‍ണമായും നശിപ്പിക്കും. യുപിഎ ചെറുകിട വ്യാപാര മേഖലയില്‍ നേരിട്ട് വിദേശ നിക്ഷേപം അനുവദിച്ചതിനേക്കാള്‍ വലിയ ദുരന്തമാണുണ്ടാവുക. കോടിക്കണക്കിന് കര്‍ഷകര്‍ പട്ടിണിയിലേക്ക് നീങ്ങും. വര്‍ഗീയത ഇളക്കിവിടുന്നതിനോടൊപ്പം കോര്‍പറേറ്റുകളെ മാത്രം സഹായിക്കുന്നതാണ് ബിജെപിയുടെ നയമെന്ന് ഇതോടെ വ്യക്തമായി. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടിയാണ് നേരിടാന്‍പോകുന്നത്. ഒരിക്കലും ബിജെപിക്ക് ബദലാവാന്‍പോലും അവര്‍ക്ക് കഴിയില്ല. കോണ്‍ഗ്രസ് ശക്തമായിരുന്നിടത്താണ് ബിജെപി ശക്തിപെട്ടത്.
സിപിഎമ്മിന് ദേശീയതലത്തില്‍ പ്രസക്തിയില്ലെന്ന് കേരളത്തില്‍വന്ന് പ്രസംഗിച്ച രാഹുല്‍ഗാന്ധിയുടെ പാര്‍ടി ഇന്ത്യയിലെവിടെയാണുള്ളത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് മന്ത്രിമാരും എംപിമാരും സ്ഥാനാര്‍ഥികളും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കും മറ്റ് പാര്‍ടിയിലേക്കും പോകുന്നതെന്ന് ആദ്യം വ്യക്തമാക്കണം. രാഹുല്‍ഗാന്ധി പോയ സംസ്ഥാനത്തെല്ലാം അദ്ദേഹം തിരിച്ച് പോയ ഉടനെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ആ പാര്‍ടി വിടുകയാണ്. ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനത്തും ബിജെപിയെ എതിര്‍ക്കുന്നത് പ്രാദേശിക പാര്‍ടികളാണ്.
മുന്നാം മുന്നണിയെക്കുറിച്ചല്ല ഇടതുപക്ഷം ഇപ്പോള്‍ പറയുന്നത്. തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ ബദല്‍ രൂപപ്പെടാനുള്ള സാഹചര്യമാണുള്ളത്. അത് ഇടതുപക്ഷ പാര്‍ടികളും മതനിരപേക്ഷ ജനാധിപത്യ പാര്‍ടികളും ചേര്‍ന്നതായിരിക്കും. ഇന്ത്യയുടെ പ്രധാന സംസ്ഥാനങ്ങളിലെല്ലാം പ്രാദേശിക പാര്‍ടികളാണ് പ്രധാന ശക്തി.
ഇതുപക്ഷം കോണ്‍ഗ്രസിനെ സഹായിക്കേണ്ടിവരുമെന്ന ആന്റണിയുടെ അഭിപ്രായം അദ്ദേഹത്തിന്റെ സ്വപ്‌നം മാത്രമാണ്. സ്വപ്‌നം കാണുന്നതിന് നികുതിയടക്കേണ്ടതില്ലാത്തതിനാല്‍ എന്തും കാണാം. എന്നാല്‍ അതിന് സത്യവുമായി ബന്ധമില്ല. ഞങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യം വിലയിരുത്തിയാണ് കോണ്‍ഗ്രസിനെ ജനങ്ങള്‍ പുറന്തള്ളുമെന്നും ബിജെപിയെ അധികാരത്തില്‍ കയറാന്‍ അനുവദിക്കില്ലെന്നും പറയുന്നത് വൃന്ദ കൂട്ടിച്ചേര്‍ത്തു.
സിപിഎം ജില്ലാ സെക്രട്ടറി കെപി സതീഷ് ചന്ദ്രന്‍, പി.രാഘവന്‍, വിപിപി മുസ്ത്വഫ, വിപി.ജാനകി, എം അനന്തന്‍ നമ്പ്യാര്‍ എന്നിവരും വൃന്ദാ കാരാട്ടിനൊപ്പം ഉണ്ടായിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് എം.ഒ.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി സ്വാഗതവും വൈസ് പ്രസിഡന്റ് വിവി പ്രഭാകരന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Press meet, INL, Political party, Election-2014, Congress, BJP, Brinda Karatt, Padayorukkam, Brinda Karatt lashed out BJP manifesto
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.