കെ എം ഷാജി എംഎല്‍എക്കെതിരായ കോഴക്കേസ്: അഴീക്കോട് സ്‌കൂളില്‍ വിജിലന്‍സ് റെയ്ഡ്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 26.05.2020) മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം ശക്തമാക്കി. ചൊവ്വാഴ്ച രാവിലെ കെ എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസ് അന്വേഷിക്കുന്ന വിജിലന്‍സ് അഴീക്കോട് സ്‌കൂളില്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. സ്‌കൂളിലെ വരവ് ചിലവ് കണക്കുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ കസ്റ്റഡിയില്‍ എടുത്തു.

രാവിലെ 11 മണിയോട് കൂടിയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അഴീക്കോട് സ്‌കൂളില്‍ എത്തിയത്. ഒരു മണിക്കൂര്‍ നേരത്തോളം സ്‌കൂളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു. വരവ് ചിലവ് കണക്കുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ കസ്റ്റഡിയില്‍ എടുത്തു. ആറു മാസത്തിനകം കേസ് അന്വേഷണം പൂര്‍ത്തിയാക്കുമെന്നും കോഴ നല്‍കിയ മുന്‍ സ്‌കൂള്‍ മാനേജര്‍ പദ്മനാഭനെ കേസില്‍ പ്രതി ചേര്‍ക്കുമെന്നും വിജിലന്‍സ് ഡിവൈഎസ്പി വി മധുസൂദനന്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.

കെ എം ഷാജി എംഎല്‍എക്കെതിരായ കോഴക്കേസ്: അഴീക്കോട് സ്‌കൂളില്‍ വിജിലന്‍സ് റെയ്ഡ്

കെ എം ഷാജിയുടെ മൊഴിയും വൈകാതെ രേഖപ്പെടുത്തും. പരാതിക്കാരുടെ മൊഴി ഒരു തവണ രേഖപ്പെടുത്തി. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഷാജി കോഴ വാങ്ങിയതായി വ്യക്തമായിരുന്നു.

2014-15 വര്‍ഷം സ്‌കൂളിന്റെ വരവ് ചിലവ് ഇനത്തില്‍ കാണിച്ച 35 ലക്ഷം രൂപയില്‍ 25 ലക്ഷം ഷാജിക്ക് നല്‍കിയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിനായാണ് ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയത്.

അഴിമതി നിരോധന നിയമത്തിലെ 7,13(1) വകുപ്പുകള്‍ ചേര്‍ത്താണ് വിജിലന്‍സ് കേസ് എടുത്തിരിക്കുന്നത്. അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് വ്യക്തമാക്കി.

Keywords:  Bribery case against KM Shaji MLA: Vigilance raid at Azhikode school, Kannur, News, Bribe Scam, Trending, Probe, Vigilance, Custody, Media, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia