Bribe money | വിജിലന്‍സിന്റെ 'ഓപറേഷന്‍ ജാസൂസി'ല്‍ മോടോര്‍ വാഹന വകുപ്പില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കൈക്കൂലി ഇടപാട്; 'ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ വഴി ഇടപാടുകള്‍ നടത്തുന്നത് ഗൂഗിള്‍ പേ ഉള്‍പെടെയുള്ള യുപിഐ സംവിധാനം ഉപയോഗിച്ച്'

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) വിജിലന്‍സിന്റെ 'ഓപറേഷന്‍ ജാസൂസി'ല്‍ മോടോര്‍ വാഹന വകുപ്പില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കൈക്കൂലി ഇടപാട്. ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ വഴി ഇടപാടുകള്‍ നടത്തുന്നത് ഗൂഗിള്‍ പേ ഉള്‍പെടെയുള്ള യുപിഐ സംവിധാനം ഉപയോഗിച്ചെന്നും കണ്ടെത്തി. ഏജന്റുമാരില്‍ നിന്ന് വിജിലന്‍സ് ലക്ഷങ്ങളുടെ കൈക്കൂലിപ്പണമാണ് പിടിച്ചെടുത്തത്.
Aster mims 04/11/2022

Bribe money | വിജിലന്‍സിന്റെ 'ഓപറേഷന്‍ ജാസൂസി'ല്‍ മോടോര്‍ വാഹന വകുപ്പില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കൈക്കൂലി ഇടപാട്; 'ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ വഴി ഇടപാടുകള്‍ നടത്തുന്നത് ഗൂഗിള്‍ പേ ഉള്‍പെടെയുള്ള യുപിഐ സംവിധാനം ഉപയോഗിച്ച്'

ഗൂഗിള്‍ പേക്ക് പുറമേ, നേരിട്ടും സേവിങ്സ് ബാങ്ക് അകൗണ്ട് വഴിയും ഉദ്യോഗസ്ഥര്‍ കൈക്കൂലിപ്പണം വാങ്ങുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
മോടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട ഇടപാടുകള്‍ പരിവാഹന്‍ വെബ്സൈറ്റ് വഴിയാണ് നടത്തേണ്ടത്. പരിവാഹന്‍ വഴി അപേക്ഷ സമര്‍പ്പിച്ചാലും അതിന്റെ ഫിസികല്‍ കോപി മോടോര്‍ വാഹന വകുപ്പില്‍ നേരിട്ട് ഹാജരാക്കണമെന്ന നിബന്ധനയുമുണ്ട്. ഈ നിബന്ധന മുതലാക്കി വലിയ തോതില്‍ അഴിമതി മോടോര്‍ വാഹന വകുപ്പില്‍ നടക്കുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് 'ഓപറേഷന്‍ ജാസൂസ്' എന്ന് പേരിട്ട് വിജിലന്‍സ് കഴിഞ്ഞദിവസം വൈകിട്ട് 3.30 മുതല്‍ മിന്നല്‍ പരിശോധന നടത്തിയത്. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് ഐജി എച് വെങ്കിടേഷ്, ഇന്റലിജന്‍സ് ഐജി എസ് ബിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

സംസ്ഥാനത്തെ 53 ആര്‍ ടി ഒ ഓഫിസുകളില്‍ നടത്തിയ പരിശോധനയില്‍ വലിയ തോതില്‍ കൈക്കൂലി ഇടപാടുകള്‍ നടക്കുന്നുണ്ടെന്നും കണ്ടെത്തി. പരിശോധനകള്‍ കര്‍ശനമായ സാഹചര്യത്തില്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി ഇടപാട് നടക്കുന്നുവെന്നും കണ്ടെത്തി. ഉദ്യോഗസ്ഥര്‍ നേരിട്ട് കൈക്കൂലി വാങ്ങുന്നതിന് പകരം ഏജന്റുമാരാണ് ഇത് ശേഖരിക്കുന്നത്. തുടര്‍ന്ന് ഓഫിസിന് പുറത്തുവെച്ച് നേരിട്ടോ, ഗൂഗിള്‍ പേ വഴിയോ കൈമാറുകയാണ് പതിവ്. ഇതിന് പുറമേ സേവിങ്സ് ബാങ്ക് അകൗണ്ട് വഴി കൈക്കൂലി നല്‍കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കോട്ടയം ആര്‍ടി ഓഫിസില്‍ ഏജന്റുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഗൂഗിള്‍ പേ വഴി 1,20,000 രൂപ കൈക്കൂലി നല്‍കിയതായി കണ്ടെത്തി. അടിമാലി ആര്‍ടി ഓഫിസില്‍ ഗൂഗിള്‍ പേ വഴി 97,000 രൂപ ഏജന്റുമാര്‍ നല്‍കി. ചങ്ങനാശേരി ആര്‍ടി ഓഫിസിലെ ഉദ്യോഗസ്ഥന് ഏജന്റുമാര്‍ വഴി ഗൂഗിള്‍ പേയിലൂടെ 72,200 രൂപയാണ് കൈക്കൂലിയായി നല്‍കിയത്.

നെടുമങ്ങാട് ആര്‍ടി ഓഫിസില്‍ ഏജന്റിന്റെ പക്കല്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുള്ള 1,50,000 രൂപയാണ് പിടിച്ചെടുത്തത്. കൊണ്ടോട്ടി ആര്‍ടി ഓഫിസില്‍ നില്‍ക്കുകയായിരുന്ന ഏജന്‍ില്‍നിന്ന് 1,06,000 രൂപയും പിടിച്ചെടുത്തു. വടകര ആടി ഓഫിസില്‍ ടൈപിസ്റ്റിന്റെ ബാഗില്‍ നിന്ന് ഓഫിസുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു.

Keywords: Bribe money transferred via GPay at some RTOs in Kerala, Thiruvananthapuram, News, Corruption, Vigilance-Raid, Office, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script