Brain Tumors | ഈ ലക്ഷണങ്ങള്‍ നിങ്ങളില്‍ പ്രകടമാകുന്നുണ്ടോ? എങ്കില്‍ തലച്ചോറില്‍ മുഴകള്‍ ഉണ്ടാകാം

 


കൊച്ചി: (KVARTHA) തലച്ചോറിലെ മുഴകള്‍ മുന്‍കൂട്ടി കണ്ടെത്തിയാല്‍ പെട്ടെന്ന് തന്നെ ചികിത്സിച്ച് സുഖംപ്രാപിക്കാവുന്നതാണ്. എന്നാല്‍ പലര്‍ക്കും ഇത് വളരെ വൈകി മാത്രമാണ് അറിയാന്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ ചികിത്സിക്കാനും സമയമെടുക്കുന്നു. ഈ അവസ്ഥയില്‍ നിന്നും രക്ഷ നേടാന്‍ എങ്ങനെയാണ് മുഴകള്‍ കണ്ടെത്തുന്നത് എന്നാണ് ആദ്യം അറിയേണ്ടത്. തലച്ചോറില്‍ അസാധാരണമായി കോശങ്ങള്‍ വളരുമ്പോഴാണ് മുഴകള്‍ ഉണ്ടാകുന്നത്.

Brain Tumors | ഈ ലക്ഷണങ്ങള്‍ നിങ്ങളില്‍  പ്രകടമാകുന്നുണ്ടോ? എങ്കില്‍ തലച്ചോറില്‍ മുഴകള്‍ ഉണ്ടാകാം
 
എന്നാല്‍ ചില മുഴകള്‍ തുടക്കത്തില്‍ തന്നെ തലച്ചോറില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മറ്റ് ചിലതാകട്ടെ ശരീരത്തിന്റെ മറ്റുഭാഗങ്ങളില്‍ കാന്‍സര്‍ മുഴകള്‍ വന്നതിനുശേഷം മാത്രമാണ് തലച്ചോറില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത്തരത്തില്‍ തലച്ചോറില്‍ രൂപപ്പെടുന്ന മുഴകള്‍ മൊത്തത്തിലുള്ള ഞരമ്പുകളുടെ പ്രവര്‍ത്തനത്തേയും ആരോഗ്യത്തേയും നശിപ്പിച്ച് ഒടുവില്‍ മരണത്തിന് വരെ കാരണമാകുന്നു. ഇത്തരത്തില്‍ തലച്ചോറില്‍ മുഴകള്‍ വളരുമ്പോള്‍ ശരീരം ചില ലക്ഷണങ്ങളൊക്കെ കാണിക്കാറുണ്ട്. അവ ഏതെല്ലാമെന്നും എന്തൊക്കെ മുന്‍കരുതലുകളാണ് എടുക്കേണ്ടതെന്നും അറിയാം.

*തലച്ചോറിലെ മുഴകള്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിയണം

തലച്ചോറില്‍ മുഴകള്‍ വന്നാല്‍ കടുത്ത തലവേദനയും ഇടയ്ക്കിടയ്ക്ക് തലകറങ്ങുന്നതുപോലെയുമൊക്കെ തോന്നാം. എന്നാല്‍ ഇത്തരത്തില്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ പലരും അത് കാര്യമാക്കാറില്ല. ഷുഗര്‍ കുറഞ്ഞതായോ അല്ലെങ്കില്‍ മൈഗ്രെയ്ന്‍ ആണെന്നോ കരുതി നിസാരമാക്കുന്നു.

ഇത്തരം ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കാണുകയാണ് ആദ്യം ചെയ്യേണ്ടത്. ഡോക്ടര്‍ പരിശോധന നടത്തി അസുഖം കണ്ടെത്തി ചികിത്സിച്ചാല്‍ പെട്ടെന്ന് തന്നെ മാറാവുന്നതേ ഉള്ളൂ. മറിച്ച് ലക്ഷണങ്ങളെ അവഗണിക്കുകയാണെങ്കില്‍ മുഴ വളരുകയും ഇത് മരണത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അസാധാരണമായുള്ള തലവേദന, തലകറക്കം എന്നിവ തോന്നിയാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തി തലച്ചോറില്‍ മുഴ ഇല്ലെന്ന് ഉറപ്പാക്കേണ്ടതാണ്.

* ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമാകുന്ന വിധം

തലച്ചോറില്‍ മുഴ വളര്‍ന്ന് തുടങ്ങുമ്പോള്‍ തന്നെ ശരീരം ഇതിന്റെ ലക്ഷണം കാണിച്ച് തുടങ്ങും. കാരണം, മുഴ വളരുന്നതിന് അനുസരിച്ച് തലച്ചോറിന്റെ സ്പേയ്സ് കുറഞ്ഞ് വരുന്നു. ഓരോ വ്യക്തികളിലും മുഴകളുടെ വളര്‍ചയില്‍ വ്യത്യാസം കാണാം. ചിലരില്‍ വേഗത്തിലും ചിലരില്‍ സാവധാനത്തിലുമായിരിക്കും മുഴകള്‍ വളരുന്നത്.

*ഈ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്

തലച്ചോറില്‍ മുഴവന്നാല്‍ കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങളെ കുറിച്ച് അറിയാം;

*ഇടയ്ക്കിടെ കടുത്ത തലവേദന അനുഭവപ്പെടും

* കാരണമൊന്നുമില്ലതെ ഛര്‍ദിക്കുവാന്‍ തോന്നുകയും മനം പുരട്ടല്‍ അനുഭവപ്പെടുകയും ചെയ്യും.

* കാഴ്ച മങ്ങിപോകുന്നത് പോലെ ഇടയ്ക്കിടെ അനുഭവപ്പെടാം. അതുപോലെ ഒന്ന് തന്നെ രണ്ടായി തോന്നിയെന്നും വരാം.

* പെട്ടെന്ന് കാലിനും കൈകള്‍ക്കും തളര്‍ച പോലെയോ ഒന്നും തിരിച്ചറിയുവാന്‍ സാധക്കാത്തതുപോലെയോ തോന്നും.

*നേരെ നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാകുന്നു. ചിലപ്പോള്‍ തല കറങ്ങുന്നതുപോലെ തോന്നാം.

*സംസാരിക്കുവാന്‍ സാധിക്കാത്ത അവസ്ഥ. സംസാരിച്ചാലും നാവ് കുഴഞ്ഞുപോകുന്നതുപോലെ തോന്നും.

*ചിലരില്‍ അമിതമായ ക്ഷീണവും ഓരോ കാര്യം ചെയ്യുന്നതിന് മുന്‍പും സംശയം അനുഭവപ്പെടുന്നതുമെല്ലാം ഈ അസുഖത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്.

*ശരീരവേദനയും കോച്ചിപ്പിടുത്തവും അനുഭവപ്പെടാം

ശരീരത്തില്‍ വല്ലാത്ത വേദന, കോച്ചിപ്പിടുത്തം, മസില്‍കയറ്റം, ഓര്‍മ പോകുന്നത് തുടങ്ങിയവ തലച്ചോറില്‍ മുഴ വളരുന്നതിന്റെ ലക്ഷണങ്ങളാണ്. നല്ല ആരോഗ്യമുള്ള ഒരാളില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്.

*സ്വഭാവത്തില്‍ വ്യത്യാസം കണ്ടുവരുന്നു

അതുവരെ കണ്ടിരുന്ന വ്യക്തിത്വത്തില്‍ നിന്നു മാറി പലതരത്തിലുള്ള വ്യത്യാസങ്ങള്‍ സ്വഭാവത്തില്‍ കാണുവാന്‍ സാധിക്കും. പെട്ടെന്ന് ദേഷ്യം വരിക, സങ്കടം വരിക ഇതെല്ലാം മുഴ വരുന്നതിന്റെ ലക്ഷണങ്ങളാണ്. പലപ്പോഴും ഇവര്‍ക്ക് ഇത് നിയന്ത്രിക്കുവാന്‍ സാധിച്ചെന്നും വരില്ല.

Keywords: Brain tumor - Symptoms and causes, Kochi, News, Brain Tumor, Symptoms, Health, Health Tips, Doctor, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia