Garbage Problem | ബ്രഹ്മപുരം മാലിന്യപ്രശ്‌നം; താത്കാലിക പ്ലാന്റിന് ഉടന്‍ അനുമതി നല്‍കണമെന്ന് ഹൈകോടതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) കോര്‍പറേഷന്‍ ശേഖരിക്കുന്ന ജൈവ മാലിന്യങ്ങളുടെ സംസ്‌കരണത്തിനായി താത്കാലിക പ്ലാന്റ് നല്‍കണമെന്നും ബ്രഹ്മപുരത്ത് കെട്ടിക്കിടക്കുന്ന ഏഴ് ലക്ഷം ടണ്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഹൈകോടതി. പ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പഠനങ്ങള്‍ നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും പ്ലാന്റിന് സമീപത്തെ ജലാശയങ്ങളില്‍ പരിശോധന നടത്തി റിപോര്‍ട് സമര്‍പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Aster mims 04/11/2022

മാലിന്യ പ്രശ്നം സംബന്ധിച്ച് സ്വമേധയാ എടുത്ത കേസിന്റെ ഭാഗമായാണ് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഹൈകോടതി ഉത്തരവിട്ടത്. ബ്രഹ്മപുരം തീപ്പിടിത്തത്തിനുശേഷം മാലിന്യ നീക്കത്തില്‍ പ്രതിസന്ധി നേരിട്ടുവെന്നും അത് പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും തദ്ദേശ സെക്രടറി കോടതിയെ അറിയിച്ചു.

ബി പി സി എല്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത് വരെ താത്കാലിക പരിഹാരത്തിനായി, പട്ടാളപ്പുഴുക്കളെ ഉപയോഗിച്ചുള്ള പ്ലാന്റ് സ്ഥാപിക്കുമെന്ന് കോര്‍പറേഷന്‍ സെക്രടറി വ്യക്തമാക്കി. പ്ലാന്റ് സംബന്ധിച്ച് കോര്‍പറേഷന്‍ കൗണ്‍സില്‍ ചേര്‍ന്ന് 15 നകം തീരുമാനമെടുക്കുമെന്നും അനുമതി ലഭിച്ചാല്‍ 100 ദിവസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ധാരണയെന്നും കോര്‍പറേഷന്‍ അറിയിച്ചു.

തീപ്പിടിത്തത്തിന് ശേഷമുണ്ടായ ചാരം ടാര്‍പോളില്‍ ഇട്ട് മൂടിയെന്ന് കോര്‍പറേഷന്‍ അറിയിച്ചു. എന്നാല്‍ പ്രദേശത്തെ ജലാശയങ്ങളില്‍ മാലിന്യം കലര്‍ന്നിട്ടുണ്ടോയെന്നുള്ള ആശങ്ക കോടതി പ്രകടിപ്പിച്ചു. ഇവിടുത്തെ വെള്ളത്തിന്റെ ശാസ്ത്രീയ പരിശോധന നടത്തി റിപോര്‍ട് സമര്‍പിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കോടതി നിര്‍ദേശം നല്‍കി. എറണാകുളം ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് ഓണ്‍ലൈനിലൂടെ ഹാജരായി വിവരങ്ങള്‍ കോടതിയില്‍ ബോധിപ്പിച്ചു.

Garbage Problem | ബ്രഹ്മപുരം മാലിന്യപ്രശ്‌നം; താത്കാലിക പ്ലാന്റിന് ഉടന്‍ അനുമതി നല്‍കണമെന്ന് ഹൈകോടതി


Keywords: News, Kerala, Kerala-News, News-Malayalam, Well, Water, Report, Plant, Kochi-NewsHigh Court, Kochi, Brahmapuram, Fire, Brahmapuram garbage problem: High court to give immediate permission to temporary plant. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script