World Bank | കേരളത്തില്‍ വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതിക്ക് വിദഗ്ധസഹായം ലഭ്യമാക്കുമെന്ന് ലോകബാങ്ക്
Mar 21, 2023, 17:24 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തില്‍ വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി ഊര്‍ജിതമാക്കും. ഇതിന് സഹായം നല്‍കാമെന്ന് ലോകബാങ്ക് അറിയിച്ചു.
സംസ്ഥാനത്തെ മാലിന്യനിക്ഷേപകേന്ദ്രങ്ങളില്‍ ഡ്രോണ്‍ സര്‍വ്വേ ഉടന്‍ നടത്താന്‍ ലോക ബാങ്കുമായി ധാരണയായി. ലോകബാങ്ക് അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേമ്പറില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം.
ബ്രഹ്മപുരം തീപിടുത്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിദഗ്ദ്ധ സഹായവും വായ്പയും ലോകബാങ്ക് വാഗ്ദാനം ചെയ്തു. ലോകബാങ്ക് പദ്ധതിയായ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റിന്റെ പണം സംസ്ഥാനത്ത് അടിയന്തരമായി ഉപയോഗിക്കുന്നതിനുള്ള സന്നദ്ധതയും അവര്‍ അറിയിച്ചു. ഇന്റര്‍നാഷണല്‍ സോളിഡ് വേസ്റ്റ് അസോസിയേഷനിലെ (കടണഅ) വിദഗ്ദ്ധരുടെ സേവനവും അനുവദിക്കും. ലോകബാങ്ക് സംഘം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെയും സെക്രട്ടറിയെയും കണ്ട് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കും.
ഡ്രോണ്‍ സര്‍വ്വേയെത്തുടര്‍ന്ന് മാലിന്യനിക്ഷേപ കേന്ദ്രങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്താനും അന്താരാഷ്ട്ര വിദഗ്ദ്ധരുടെ സഹായത്തോടെ തുടര്‍നടപടികള്‍ സ്വീകരിക്കാനും സന്നദ്ധമാണെന്ന് ലോക ബാങ്ക് ടീം അറിയിച്ചു. ഇതിന് പ്രത്യേക പദ്ധതിനിര്‍വ്വഹണ വിഭാഗം ആരംഭിക്കുന്നത് ഉചിതമാകുമെന്ന് ലോകബാങ്ക് ടീം നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി അത് അംഗീകരിച്ചു.
യോഗത്തില്‍ ലോകബാങ്ക് ഡിസാസ്റ്റര്‍ മാനേജ്മെന്റ് മാനേജര്‍ അബ്ബാസ് ജാ, ദീപക് സിംഗ്, കരണ്‍ മന്‍ഗോത്ര, യെഷിക, ആഷ്ലി പോപിള്‍, വാണി റിജ്വാനി, പൂനം അഹ്ലുവാലിയ, സോണി തോമസ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. എം അബ്രഹാം, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ഡോ. എസ്. കാര്‍ത്തികേയന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: News, Kerala, State, Thiruvananthapuram, Waste Dumb, Bank, Fire, Top-Headlines, help, Brahmapuram fire: Kerala would get World bank support for waste management
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

