Accident | തെരുവ് നായയെ കണ്ട് പേടിച്ചോടിയ ഒൻപതു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു
Jan 7, 2025, 22:20 IST


Photo: Arranged
● കാണാതായ ഫസലിനെ തെരച്ചിലിനോടുവിൽ സമീപത്തെ പറമ്പിലെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു.
● ഉസ്മാൻ, ഫൗസിയ ദമ്പതികളുടെ മകനാണ്.
തലശേരി: (KVARTHA) പാനൂർ തൂവക്കുന്നിൽ തെരുവുനായയെ കണ്ട് ഭയന്നോടിയ ഒൻപതു വയസുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് ദയനീയമായി മരിച്ചു. തുവ്വക്കുന്നിലെ മുഹമ്മദ് ഫസലാണ് (9) മരിച്ചത്.
ചൊവ്വാഴ്ച്ചവൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് നായയെ കണ്ട് പേടിച്ചോടിയത്.കാണാതായ ഫസലിനെ തെരച്ചിലിനോടുവിൽ സമീപത്തെ പറമ്പിലെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. തൂവ്വക്കുന്ന് ഗവ: എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഫസൽ. ഉസ്മാൻ, ഫൗസിയ ദമ്പതികളുടെ മകനാണ്.
#PanurNews, #KeralaTragedy, #StreetDogPanic, #ChildDeath, #LocalNews, #TragicIncident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.