ഓണ്‍ലൈന്‍ പാസുമായി ആളുകള്‍ കൂട്ടത്തോടെ, ഗതാഗതകുരുക്കിലായി ബി ഒ ടി പാലം

 


പള്ളുരുത്തി: (www.kvartha.com 18.05.2021) ട്രിപിള്‍ ലോക്ഡൗണില്‍ ജനം കൂട്ടത്തോടെ പുറത്തിറങ്ങിയത് പൊലീസിനെ വട്ടംചുറ്റിച്ചു. മരുന്നു വാങ്ങാനും ഓണ്‍ലൈന്‍ പാസുമായി നിരവധി പേരാണ് വാഹനത്തില്‍ എത്തിയത്. പശ്ചിമ കൊച്ചിയില്‍ നിന്നും എറണാകുളത്തേക്ക് തോപ്പുംപടി ബി ഒ ടി പാലത്തിലൂടെ മാത്രമാണ് കടത്തിവിടുന്നത്. അതില്‍ ഒരു ഭാഗം പൂട്ടിയിട്ടിരിക്കുകയാണ്.

ഓണ്‍ലൈന്‍ പാസുമായി ആളുകള്‍ കൂട്ടത്തോടെ, ഗതാഗതകുരുക്കിലായി ബി ഒ ടി പാലം

വനിതാ പൊലീസ് ഉള്‍പെടെയുള്ള നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് പശ്ചിമ കൊച്ചിയുടെ 30 ഓളം കേന്ദ്രങ്ങളില്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ബാക്കിയുള്ള ഹാര്‍ബര്‍, കണ്ണങ്ങാട്ട്, പെരുമ്പടപ്പ്, കുമ്പളങ്ങി പാലങ്ങളും ഇടറോഡുകളും പൊലീസ് അടച്ചു പൂട്ടിയിരിക്കുകയാണ്. ജനം ഒഴുകി എത്തിയതോടെ ബി ഒ ടി പാലം ഗതാഗതക്കുരുക്കിലായി.

Keywords:  BOT bridge in a traffic jam, crowded people with online passes, News, Kochi, Police, Passengers, Police, Vehicles, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia