SWISS-TOWER 24/07/2023

Arrested | മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന കേസ്; യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി മുഴക്കിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പെരിങ്ങമ്മല ഗ്രാമ പഞ്ചായത് പരിധിയിലെ ഉണ്ണികൃഷ്ണനെ(35)യാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്. 

പൊലീസ് പറയുന്നത്: ബുധനാഴ്ച (08.08.2023) വൈകുന്നേരം നാലുമണിയോടെയാണ് ഇയാള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ച് ബോംബ് വയ്ക്കുമെന്ന് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് പൊലീസ് ഇയാളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ഭാര്യയോടും മക്കളോടും പിണങ്ങി ഒറ്റയ്ക്ക് കഴിയുന്ന ഉണ്ണികൃഷ്ണന്‍ മാനസിക പ്രശ്നങ്ങള്‍ നേരിടുന്നയാളാണ്. ഭാര്യയുമായുള്ള പിണക്കം തീര്‍ത്തുതരണമെന്ന് ചില പ്രാദേശിക രാഷ്ട്രീയക്കാരോട് ആവശ്യപ്പെട്ടിട്ടും നടന്നില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നമ്പര്‍ തിരഞ്ഞുപിടിച്ച് പരാതി പറയാന്‍ ഫോണ്‍ ചെയ്തത്. 

എന്നാല്‍ എന്താണ് ആവശ്യമെന്ന് തിരക്കിയപ്പോള്‍ ക്ഷുഭിതനായി ഓഫീസില്‍ ബോംബ് വയ്ക്കാനാണെന്ന് പറഞ്ഞു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പാലോട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. പേരയത്തെ സി പി എം അനുഭാവി കൂടിയാണ് ഇയാളെന്ന് പറയുന്നു. ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തശേഷം രാത്രിയോടെ വിട്ടയച്ചു.


Arrested | മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന കേസ്; യുവാവ് അറസ്റ്റില്‍


Aster mims 04/11/2022

Keywords:  News, Kerala, Kerala-News, News-Malayalam, Bomb Threat, Pinarayi Vijayan, Office, Arrested, Bomb threat in Pinarayi Vijayan's office, one arrested.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia