പൊലിസുകാർക്കെതിരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

 


കണ്ണൂർ: (www.kvartha.com 21/01/2020)  കതിരൂര്‍ സ്റ്റേഷൻ പരിധിയിൽ സംഘർഷ ബാധിത പ്രദേശത്ത് പൊലിസ് ഒരുക്കിയ പിക്കറ്റിങ് പോസ്റ്റിനു നേരെ ബോംബെറിയുകയും മൂന്ന് പൊലീസുകാരെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. പോലീസിനു നേരെ ബോംബെറിഞ്ഞ ശേഷം ഒളിവില്‍ പോയ പ്രതിയെ കോയമ്പത്തൂരില്‍ വച്ചാണ് കതിരൂര്‍ പോലീസ് പിടികൂടിയത്.

ആർഎസ്എസ് പ്രവർത്തകനായ പൊന്ന്യം നായനാര്‍ റോഡിലെ പാലപ്പറമ്പത്ത് വീട്ടില്‍ പ്രഭേഷ് (33) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി16ന് പുലര്‍ച്ചെയോടെയാണ് സംഭവം. നായനാര്‍ റോഡിലെ കതിരൂര്‍ മനോജ് സേവാകേന്ദ്രത്തിനു നേരെയായിരുന്നു ബോംബെറിഞ്ഞതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു.

സേവാ കേന്ദ്രത്തിനു താഴെയായാണ് പോലീസ് പിക്കറ്റ് പോസ്റ്റുണ്ടായിരുന്നത്. കതിരൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഒമാരായ അരുണ്‍, മഹേഷ് കുമാര്‍ എന്നിവര്‍ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സേവാ കേന്ദ്രത്തില്‍ ബോംബെറിഞ്ഞാല്‍ അതിനു പിന്നില്‍ സിപിഎം ആണെന്ന് വരുത്തി തീര്‍ക്കാനും ഇതുവഴി കലാപത്തിനു കോപ്പുകൂട്ടാനുമായിരുന്നു ശ്രമമെന്ന് പോലീസിനോട് ഇയാള്‍ പറഞ്ഞതായാണ് വിവരം.

പത്തോളം അക്രമ കേസ് പ്രതിയായ പ്രഭേഷ് ബോംബെറിയുന്നത് അടുത്തുള്ള സിസിടിവിയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച് പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ സംസ്ഥാനം വിട്ടത്. സിഐ സനല്‍കുമാറിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കതിരൂര്‍ എസ്ഐ നിധീഷും പോലീസുകാരായ റോഷിത്ത്, വിജേഷ് എന്നിവര്‍ കോയമ്പത്തൂരിലെത്തിയാണ് പ്രതിയെ പിടികൂടിയത്. തലശേരി കോടതിയിൽ ഹാജരാക്കിയ പ്രഭീഷിനെ റിമാൻഡ് ചെയ്തു.

പൊലിസുകാർക്കെതിരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:   Kerala, Kannur, News, Police, RSS, Bomb, Arrested, Bomb pelting against police picketing post; RSS Activist arrested 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia