സുന്നി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്

 


ADVERTISEMENT

കണ്ണൂര്‍­: കാന്തപുരം സുന്നി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞു. തളിപ്പറമ്പ് എളംബേരം പാറയില്‍ സുല്‍ഫെക്‌­സ് റോഡിന് സമീപത്തായി താമസിക്കുന്ന കെ.പി. അബൂബക്കറിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.

ബോംബ് മതിലിന് തട്ടി പൊട്ടിയതിനാലാണ് അപകടം ഒഴിവായത്. മതിലിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഈ സമയം കറന്റ് കട്ടായിരുന്നു. ശ്രീകണ്ഠപുരം പഴയങ്ങാടി സ്വദേശിയായ അബൂബക്കര്‍ ഒരു വര്‍ഷം മുമ്പാണ് എളംബേരം പാറയില്‍ തമസം തുടങ്ങിയത്. രണ്ടാഴ്ച മുമ്പ് ഇയാളുടെ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സ്ഥലം പരിശോധിച്ച് നാടന്‍ ബോംബാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

സുന്നി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ കെ.പി. അബൂബക്കര്‍ മുസ്ല്യാര്‍, സുന്നി കേന്ദ്ര പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ പി.കെ. അബൂബക്കര്‍, സുന്നി യുവജനസംഘം ജില്ലാ സെ­ക്ര­ട്ടറി അലി മൊഗ്രാല്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. എ.പി. ഇ.കെ. വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്‌­നം നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണിത്.

Keywords:  Sunni, Kannur, Bomb, attack, House, Police, Kanthapuram A.P.Aboobaker Musliyar, Kerala, Mobil Phone, Thaliparamba, K.P Aboobacker, A.P, E.K, Group, SYS
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia