Bomb | കണ്ണൂരില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് ഓഫീസ് ബോംബെറിഞ്ഞു തകര്‍ത്ത നിലയില്‍

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ വീണ്ടും ബോംബേറ്. ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെമ്പിലോട് നിര്‍മാണത്തിലിരിക്കുന്ന കോണ്‍ഗ്രസ് ഓഫിസിന് നേരെയാണ് ബോംബേറുണ്ടായത്. മുതുകുറ്റി ആശാരിമെട്ടയിലെ പുതുതായി നിര്‍മിക്കുന്ന പ്രിയദര്‍ശിനി മന്ദിരത്തിനു നേരെയാണ് ബുധനാഴ്ച പുലര്‍ചെ അക്രമം ഉണ്ടായത്. ബൈകിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്നാണ് ആരോപണം. ഉഗ്രസ്‌ഫോടനത്തില്‍ കെട്ടിടത്തിന് ഉള്ളില്‍ കേട് പാട് പറ്റി. അകത്ത് ഉണ്ടായിരുന്ന ഫര്‍ണീചറുകളും തകര്‍ന്നു.
             
Bomb | കണ്ണൂരില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് ഓഫീസ് ബോംബെറിഞ്ഞു തകര്‍ത്ത നിലയില്‍

അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അക്രമം നടന്നത്. ചക്കരക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ ചക്കരക്കല്‍ കോണ്‍ഗ്രസ് ബ്ലോക് കമിറ്റി പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ് സ്ഥലം സന്ദര്‍ശിച്ചു.
          
Bomb | കണ്ണൂരില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് ഓഫീസ് ബോംബെറിഞ്ഞു തകര്‍ത്ത നിലയില്‍

Keywords: Bomb attack in Kannur congress office, Kerala,Kannur,Top-Headlines,Latest-News,Police,Bomb,Police Station,CPM,Congress,President.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia