വീണ്ടും കള്ളവോട്ടില്‍ കുടുങ്ങി സി പി എം: ധര്‍മടം മണ്ഡലത്തിലെ 2 ബൂത്തുകളിലും സി പി എം കള്ളവോട്ടുചെയ്തതിന്റെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പുറത്ത്; പോള്‍ ചെയ്തത് ബൂത്ത് ഏജന്റായ സിപിഐ നേതാവിന്റെ സ്ഥലത്തില്ലാത്ത മകന്റെ വോട്ട്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 29.04.2019) വീണ്ടും കള്ളവോട്ടില്‍ കുടുങ്ങി സി പി എം. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലും കള്ളവോട്ട് നടന്നെന്ന ആക്ഷേപമാണ് ഉയര്‍ന്നത്. ധര്‍മടം മണ്ഡലത്തിലെ 52, 53 നമ്പര്‍ ബൂത്തുകളില്‍ സിപിഎം പ്രവര്‍ത്തകന്‍ കള്ളവോട്ട് ചെയ്തുവെന്നു തെളിയിക്കുന്ന വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ പുറത്തായി. സിപിഐ നേതാവ് പോളിങ് ഏജന്റായി ഇരുന്ന ബൂത്തില്‍ അദ്ദേഹത്തിന്റെ മകന്റെ വോട്ടാണ് കള്ളവോട്ടായി ചെയ്തത്.

നാല്‍പത്തിയേഴാം നമ്പര്‍ ബൂത്തായ കല്ലായി സ്‌കൂളിലെ 188-ാം നമ്പര്‍ വോട്ടറാണു സായൂജ്. രാത്രി എട്ടുമണിക്ക് കുന്നിരിക്ക യുപി സ്‌കൂളിലെ അമ്പത്തിരണ്ടാം ബൂത്തിലാണ് ഇയാള്‍ വോട്ടു ചെയ്യാനെത്തിയത്. വോട്ട് ചെയ്തതാകട്ടെ ഇവിടുത്തെ പോളിംഗ് ഏജന്റും മുന്‍ പഞ്ചായത്തംഗവും സിപിഐ പ്രാദേശിക നേതാവുമായ സുരേന്ദ്രന്‍ അത്തിക്കയുടെ മകന്‍ അഖില്‍ അത്തിക്കയുടെ വോട്ടും. ഇത് കാണാനിടയായ യുഡിഎഫ് ഏജന്റുമാര്‍ എതിര്‍ത്തെങ്കിലും കള്ളവോട്ട് തടയാനായില്ല.

വീണ്ടും കള്ളവോട്ടില്‍ കുടുങ്ങി സി പി എം: ധര്‍മടം മണ്ഡലത്തിലെ 2 ബൂത്തുകളിലും സി പി എം കള്ളവോട്ടുചെയ്തതിന്റെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പുറത്ത്; പോള്‍ ചെയ്തത് ബൂത്ത് ഏജന്റായ സിപിഐ നേതാവിന്റെ സ്ഥലത്തില്ലാത്ത മകന്റെ വോട്ട്

പോളിംഗ് ഏജന്റായ സുരേന്ദ്രനോട് മകനാണോ സായൂജെന്ന ചോദ്യം ഉയര്‍ന്നെങ്കിലും മൗനമായിരുന്നു മറുപടി. സ്ഥലത്തുണ്ടായിരുന്ന പ്രിസൈഡിംഗ് ഓഫീസര്‍ വോട്ടുചെയ്യുന്നത് തടഞ്ഞില്ലെന്നും യുഡിഎഫ് പോളിംഗ് ഏജന്റ് കെ.ദീപേഷ് പറഞ്ഞു. സായൂജ് കുന്നിരിക്ക സ്‌കൂളിലെ 53-ാം നമ്പര്‍ ബൂത്തിലും കള്ളവോട്ട് ചെയ്‌തെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bogus vote in Dharmadam also congress alleges, Kannur, News, Politics, Trending, Voters, Lok Sabha, Election, Kerala, Congress, CPM.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia