കല്യാശേരിയിലെ 69, 70 ബൂത്തുകളില്‍ കള്ളവോട്ട്; 3 മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു, കള്ളവോട്ട് നടന്നത് പുതിയങ്ങാടി സ്‌കൂളിലെ ബൂത്തില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 06.05.2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ കള്ളവോട്ട് നടപടികള്‍ തുടരുന്നു. ഒന്നിലധികം വോട്ട് ചെയ്ത സംഭവത്തില്‍ മൂന്ന് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കല്യാശേരിയില 69, 70 ബൂത്തുകളില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഫായിസ്, മുഹമ്മദ്, സമദ് എന്നിവര്‍ക്കെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്.

ജനപ്രാതിനിധ്യ നിയമത്തിലെ 71ാം വകുപ്പ് അനുസരിച്ചാണ് കേസ്. കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവര്‍ കള്ളവോട്ട് ചെയ്തുവെന്ന് കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചിരുന്നു.

പുതിയങ്ങാടി സ്‌കൂളിലെ ബൂത്തില്‍ കള്ളവോട്ട് നടന്നതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയെന്നും ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ്.

കല്യാശേരിയിലെ 69, 70 ബൂത്തുകളില്‍ കള്ളവോട്ട്; 3 മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു, കള്ളവോട്ട് നടന്നത് പുതിയങ്ങാടി സ്‌കൂളിലെ ബൂത്തില്‍


Keywords:  Kerala, Kannur, News, Voters, Election, Trending, Case, Muslim-League, Politics, Lok Sabha, Bogus vote: case against 3 IUML Activists 

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia