Palpitation? | സ്ത്രീകളുടെ ഈ ശരീരഭാഗങ്ങള്‍ തുടിച്ചാല്‍ ഭാഗ്യവും ഐശ്വര്യവും വരുമെന്ന്!

 


കൊച്ചി: (KVARTHA) ലക്ഷണ ശാസ്ത്രത്തില്‍ അംഗചലന ശാസ്ത്രം എന്നൊന്നുണ്ട്. ശരീരഭാഗങ്ങളില്‍ ഉണ്ടാകുന്ന തുടിപ്പുകള്‍ പ്രകാരം ഫലം പറയുന്ന രീതിയാണ് ഇത്. പഴമക്കാര്‍ ചിലപ്പോള്‍ കണ്ണ് തുടിക്കുന്നതിനെക്കുറിച്ച് പറയാറുണ്ട്. 

വലതുകണ്ണ് സ്ത്രീകള്‍ക്ക് തുടിച്ചാല്‍ അത് മോശമാണെന്നാണ് പൊതുവെ പറയാറുള്ളത്. ഇത്തരത്തില്‍ നല്ല ഫലവും മോശം ഫലവുമെല്ലാം ശരീരഭാഗങ്ങള്‍ തുടിക്കുന്നതിനെ അടിസ്ഥാനമാക്കി പറയാം. അത്തരത്തില്‍ സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ തുടിച്ചാലുള്ള ഫലങ്ങളെക്കുറിച്ച് അറിയാം.

Palpitation? | സ്ത്രീകളുടെ ഈ ശരീരഭാഗങ്ങള്‍ തുടിച്ചാല്‍ ഭാഗ്യവും ഐശ്വര്യവും വരുമെന്ന്!


*ഇടം കണ്ണ്

സ്ത്രീകളുടെ ഇടത് കണ്ണ് തുടിക്കുന്നത് ധനാഭിവൃദ്ധി നല്‍കുന്ന ഒന്നാണെന്നാണ് വയ്പ്. കടങ്ങള്‍ മാറാനും പണമുണ്ടാകാനുമുള്ള സൂചനയായാണ് ഇത് കാണുന്നത്. എന്നാല്‍ വലതുകണ്ണ് തുടിക്കുന്നത് മോശം ഫലമാണെന്നാണ് പറയുന്നത്. മോശം വാര്‍ത്തകള്‍ തേടിയെത്തുമെന്നതിന്റെ സൂചനയായാണ് ഇതിനെ കാണുന്നത്. ഇതിന് പരിഹാരമായി ശിവഭജനം നടത്തുന്നത് നല്ലതാണെന്ന് പറയുന്നു.

*പുരികം

പുരികത്തിന്റെ നടുഭാഗം തുടിക്കുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം സൗഖ്യവും ഐശ്വര്യവും നല്‍കുന്നു എന്നാണ് വിശ്വാസം. ഇഷ്ടജന സമാഗമവും ഐശ്വര്യവും ഉയര്‍ചയും ഉണ്ടാകുമെന്നും പറയുന്നു. സന്തോഷവാര്‍ത്തകള്‍ തേടിയെത്താന്‍ സാധ്യതയുണ്ടെന്നതിന്റെ സൂചനയായാണ് ഇതിനെ കണക്കാക്കുന്നത്. ഇടത് പുരികമെങ്കിലാണ് ഈ ഭാഗ്യമൊക്കെ എത്തുന്നത്. എന്നാല്‍ വലതുപുരികം തുടിക്കുന്നത് അത്ര നല്ലതല്ല.

*നെറ്റിത്തടം


സ്ത്രീകളുടെ നെറ്റിത്തടം തുടിക്കുന്നത് അവരുടെ ജീവിതത്തില്‍ വരാന്‍ പോകുന്ന നല്ല കാര്യങ്ങളുടെ സൂചനയായാണ് കാണുന്നത്. ശുഭവാര്‍ത്തകള്‍ തേടിയെത്തുക, വിദ്യാപരമായ ഉയര്‍ച്ച എന്നിവയെല്ലാം ഇതിന്റെ ഫലമായി വരുന്നു. തിരുനെറ്റിത്തടം തുടിക്കുന്നത് നല്ല ദിവസങ്ങള്‍ കടന്ന് വരുന്നതിന്റെ സൂചനയാണെന്നും കണക്കാക്കുന്നു.

*കവിള്‍ത്തടം

കവിള്‍ത്തടം തുടിക്കുന്നത് ജീവിതസൗഖ്യവും ദാമ്പത്യവിജയവും ഉണ്ടാകുന്നതിന്റെ ലക്ഷണമാണ്. ഇത് രണ്ടു കവിള്‍ത്തടം തുടിച്ചാലും ഒരേ ഫലം തന്നെയാണ് കാണുന്നത്. ഇതുപോലെ ഇടത് ചെവി തുടിക്കുന്നത് ഇഷ്ടവാര്‍ത്ത കേള്‍ക്കാന്‍ സഹായിക്കുന്നു.

*മൂക്കിന്റെ അറ്റം

മൂക്കിന്റെ അറ്റം തുടിക്കുന്നത് സന്തോഷവാര്‍ത്ത വരുന്നുവെന്നതിന്റെ സൂചനയാണെന്ന് പറയുന്നു.

*കീഴ്ച്ചുണ്ട്

കീഴ്ച്ചുണ്ട് തുടിക്കുന്നത് ഇഷ്ടജനസമാഗമത്തിന്റെ സൂചന നല്‍കുന്നു. മേല്‍ച്ചുണ്ട് തുടിക്കുന്നത് ചെയ്തു കൊണ്ടിരിക്കുന്ന കാര്യത്തിന് വിജയമുണ്ടാകുന്നതിന്റെ സൂചനയാണ്.

*കഴുത്ത്

കഴുത്ത് തുടിക്കുന്നത് സുഖവും ഐശ്വര്യവും വര്‍ധിക്കുന്നതിന്റെ ലക്ഷണമായി കാണുന്നു. ജീവിതത്തില്‍ സൗഖ്യമുണ്ടാകും. സൗഖ്യം തുടിച്ചാല്‍ അഭിവൃദ്ധിയും ധനാഭിവൃദ്ധിയും വരുന്നതിന്റെ സൂചനയായി കണക്കാക്കുന്നു.

*ഉള്ളംകാല്‍


ഉള്ളംകാല്‍ തുടിക്കുന്നതും ശുഭകരമായി കാണുന്നു. ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായി ഉണ്ടാകുന്ന ഒന്നാണ്. ശുഭയാത്രയ്ക്കുള്ള അവസരവും ഇത് സൂചിപ്പിക്കുന്നു.

വിശ്വാസം ഇതൊക്കെയാണെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ഇത് രോഗാവസ്ഥയാണെന്ന് തോന്നുന്ന സാഹചര്യത്തില്‍ നിര്‍ബന്ധമായും ഡോക്ടറെ കണ്ട് പരിശോധിക്കേണ്ടതും അത്യാവശ്യമാണ്.

Keywords: Body Parts Palpitation Astrology, Kochi, News, Body Parts Palpitation, Astrology Tips, Women Parts, Eyebrows, Blessing, Rich, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia