Body | കാനഡയില്‍ കുഴഞ്ഞുവീണ് മരിച്ച തളിപ്പറമ്പ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും

 


കണ്ണൂര്‍: (www.kvartha.com) കാനഡയില്‍ സപ്തംബര്‍ നാലിന് ബോടില്‍ കുഴഞ്ഞുവീണ് മരിച്ച പുഷ്പഗിരി ചാച്ചാജി റോഡിലെ അതുല്‍ ജോര്‍ജിന്റെ മൃതദേഹം പോസ്റ്റുമോര്‍ടം ഉള്‍പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. അതുലിന്റെ ഭൗതികശരീരം ഇന്‍ഡ്യന്‍ എംബസിയുടെ സഹായത്തോടെ സെപ്തംബര്‍ 14 ന് പുഷ്പഗിരി ചാച്ചാജി റോഡിലെ വീട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. 

ഭാര്യ ഡോ. ജീവയോടൊപ്പം കാനഡയില്‍ എന്‍ജിനീയറായി പ്രവര്‍ത്തിച്ച് വരുന്ന അതുല്‍ ഭാര്യയുടെ പ്രസവം കഴിഞ്ഞ് നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെയാണ് ആകസ്മികമായ വിയോഗം.

പരേതനായ കേരളാ കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് വടകരയുടെ മകനാണ് അതുല്‍. ശോഭയാണ് അമ്മ. സഹോദരങ്ങള്‍: അലിന്‍ മരിയ, അഖില്‍. വ്യാഴാഴ്ച രാവിലെ പുഷ്പഗിരി പള്ളിയില്‍ പരേതനുവേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു.

Body | കാനഡയില്‍ കുഴഞ്ഞുവീണ് മരിച്ച തളിപ്പറമ്പ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും


Keywords: News, Kerala, Kerala-News, Kannur-News, Obituary-News, Dead Body, Died, Taliparamba News, Collapsing, Canada, Body of Taliparamba native who died after collapsing in Canada will be brought home, Body of Taliparamba native who died after collapsing in Canada will be brought home.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia