Drowned | മയ്യഴി പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

 


തലശേരി: (www.kvartha.com) മയ്യഴി പുഴയുടെ ഭാഗമായ തുരുത്തി മുക്കിലെ ബോടുജെട്ടിയില്‍ നിന്നും പുഴ നീന്തിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരം
അഞ്ചുമണിക്കാണ് അപകടം നടന്നത്. ചെറുകുളങ്ങര അശോകന്റെ മകന്‍ സി കെ അനൂപിന്റെ (27) മൃതദേഹമാണ് വെളളിയാഴ്ച രാവിലെ പത്തുമണിയോടെ ഫയര്‍ഫോഴ്സും പ്രദേശവാസികളും നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.

Drowned | മയ്യഴി പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബോടുജെട്ടിക്കു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാമറ ഉള്‍പെടെ അത്യാധുനിക സൗകര്യമുള്ള കെ ആര്‍ ടി കൂരാച്ചുണ്ട് റസ്‌ക്യൂ ടീമും വ്യാഴാഴ്ച രാത്രി ഏറെ വൈകിയും തിരച്ചല്‍ നടത്തിയിരുന്നു. മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ടത്തിനായി വടകര ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords:  Body of missing youth found while bathing in Mayyazhi River, Kannur, News, Dead Body, Missing, Rescue Team, Inquest, Police, Mortuary, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia