Obituary | കൈനൂര്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; തിരച്ചിൽ നടന്നത് മന്ത്രിയുടെ നേതൃത്വത്തിൽ 

 
Body of Missing Youth Found in Puthur

Photo Credit: PRD Thrissur

പുത്തൂര്‍ കൂരോത്തുംകടവില്‍ നിന്നാണ് കണ്ടെത്തിയത് 

തൃശൂർ: (KVARTHA) പുത്തൂര്‍ പഞ്ചായത്തിലെ കൈനൂര്‍ പ്രദേശത്തെ പുഴയില്‍ കാണാതായ കാരാട്ട്പറമ്പില്‍ തിലകന്റെ മകന്‍ അഖില്‍ (22) എന്ന യുവാവിന്റെ മൃതദേഹം പുത്തൂര്‍ കൂരോത്തുംകടവില്‍ നിന്നും കണ്ടെത്തി. റവന്യു വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ ജനകീയപങ്കാളിത്തത്തോടെ ഫയര്‍ഫോഴ്സ്, എന്‍ഡിആര്‍എഫ്, പോലീസ്, നീന്തല്‍ വിദ്ധഗ്ധര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടിക്കള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. 

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ രവി, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി. സജു, ജോസഫ് ടാജറ്റ്, പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലിബി വര്‍ഗ്ഗീസ്, പി.എസ് സജിത്ത്, ഗ്രാമ പഞ്ചായത്തംഗം പി.ബി സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ് ബാബു, സിനി പ്രദീപ് കുമാര്‍ തുടങ്ങിയ ജനപ്രതിനിധികളും മിഷനില്‍ പങ്കാളികളായി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia