Dead Body | ഖത്വറില്‍ സ്‌കൂള്‍ ബസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മിന്‍സയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Sep 14, 2022, 14:42 IST
കോട്ടയം: (www.kvartha.com) ഖത്വറില്‍ സ്‌കൂള്‍ ബസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നാല് വയസുകാരി മിന്‍സ മറിയം ജേകബിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ബുധനാഴ്ച 11.30 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. നെടുമ്പാശേരിയില്‍ 9.30 നാണ് വിമാനത്തില്‍ മൃതദേഹം എത്തിയത്.
സെപ്റ്റംബര്‍ 11ന് നാലാം പിറന്നാള്‍ ദിനത്തിലാണ് സ്‌കൂള്‍ ബസ് ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് മിന്‍സ മരിക്കുന്നത്. രാവിലെ സ്‌കൂളിലേക്ക് വന്ന കുട്ടി ബസിനുള്ളിലിരുന്ന് ഉറങ്ങിപ്പോയത് അറിയാതെ ജീവനക്കാര്‍ വാഹനം പൂട്ടി പോവുകയായിരുന്നു. ബസിനുള്ളില്‍ കുടുങ്ങിയ കുട്ടി കനത്ത ചൂടില്‍ ശ്വാസം മുട്ടി മരിച്ചുവെന്നാണ് നിഗമനം. ചിങ്ങവനം കൊച്ചു പറമ്പില്‍ അഭിലാഷ് - സൗമ്യ ദമ്പതികളുടെ മകളാണ്. മൃതദേഹം വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.
ഇതിനിടെ മിന്‍സ മരിക്കാനിടയായ സംഭവത്തില്‍ നഴ്‌സറി സ്‌കൂള്‍ പൂട്ടാന്‍ ഖത്വര്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരുടെ ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അല്‍വക്ര സ്പ്രിംഗ് ഫീല്‍ഡ് കിന്റര്‍ഗാര്‍ടനിലെ കെജി1 വിദ്യാര്‍ഥിനിയായ മിന്‍സ മറിയം ജേകബ് സ്‌കൂള്‍ ബസിലിരുന്ന് ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാര്‍ പോയതാണ് ദുരന്തത്തിന് ഇടയാക്കിയത്.
ബസില്‍ ഇരുന്ന് ഉറങ്ങിപ്പോയ മിന്‍സയെ ശ്രദ്ധിക്കാതെ കുട്ടികളെല്ലാം ഇറങ്ങിയെന്ന് കരുതി ജീവനക്കാര്‍ ബസ് പൂട്ടി പോവുകയായിരുന്നു. പിന്നീട് ഉച്ചയോടെ ജീവനക്കാര്‍ മടങ്ങിയെത്തിപ്പോള്‍ കുട്ടി ബോധരഹിതയായി കിടക്കുന്നതാണ് കണ്ടത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസിനുള്ളിലെ കനത്ത ചൂടും വായുസഞ്ചാരം കുറഞ്ഞതുമാണ് മരണത്തിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.
You Might Also Like:
ടോൾ ബൂതുകൾ അവസാനിക്കുമോ? പണം ഈടാക്കാൻ സർകാർ പരിഗണിക്കുന്ന പുതിയ പദ്ധതി ഇങ്ങനെ
Keywords: Body of Minza, who died in a school bus in Qatar, brought home, Kottayam, News, Dead Body, Child, School, Kerala.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിന് മുന്നോടിയായി ഖത്വര്‍ അല്‍ വക്രയിലെ ആശുപത്രി മോര്‍ചറിക്ക് മുന്നില്‍ നൂറ് കണക്കിനാളുകളാണ് മിന്‍സയ്ക്ക് അന്ത്യാഞ്ജലി അര്‍പിക്കാനെത്തിയിരുന്നു.
സെപ്റ്റംബര്‍ 11ന് നാലാം പിറന്നാള്‍ ദിനത്തിലാണ് സ്‌കൂള്‍ ബസ് ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് മിന്‍സ മരിക്കുന്നത്. രാവിലെ സ്‌കൂളിലേക്ക് വന്ന കുട്ടി ബസിനുള്ളിലിരുന്ന് ഉറങ്ങിപ്പോയത് അറിയാതെ ജീവനക്കാര്‍ വാഹനം പൂട്ടി പോവുകയായിരുന്നു. ബസിനുള്ളില്‍ കുടുങ്ങിയ കുട്ടി കനത്ത ചൂടില്‍ ശ്വാസം മുട്ടി മരിച്ചുവെന്നാണ് നിഗമനം. ചിങ്ങവനം കൊച്ചു പറമ്പില്‍ അഭിലാഷ് - സൗമ്യ ദമ്പതികളുടെ മകളാണ്. മൃതദേഹം വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.
ഇതിനിടെ മിന്‍സ മരിക്കാനിടയായ സംഭവത്തില്‍ നഴ്‌സറി സ്‌കൂള്‍ പൂട്ടാന്‍ ഖത്വര്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരുടെ ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അല്‍വക്ര സ്പ്രിംഗ് ഫീല്‍ഡ് കിന്റര്‍ഗാര്‍ടനിലെ കെജി1 വിദ്യാര്‍ഥിനിയായ മിന്‍സ മറിയം ജേകബ് സ്‌കൂള്‍ ബസിലിരുന്ന് ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാര്‍ പോയതാണ് ദുരന്തത്തിന് ഇടയാക്കിയത്.
ബസില്‍ ഇരുന്ന് ഉറങ്ങിപ്പോയ മിന്‍സയെ ശ്രദ്ധിക്കാതെ കുട്ടികളെല്ലാം ഇറങ്ങിയെന്ന് കരുതി ജീവനക്കാര്‍ ബസ് പൂട്ടി പോവുകയായിരുന്നു. പിന്നീട് ഉച്ചയോടെ ജീവനക്കാര്‍ മടങ്ങിയെത്തിപ്പോള്‍ കുട്ടി ബോധരഹിതയായി കിടക്കുന്നതാണ് കണ്ടത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസിനുള്ളിലെ കനത്ത ചൂടും വായുസഞ്ചാരം കുറഞ്ഞതുമാണ് മരണത്തിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.
You Might Also Like:
ടോൾ ബൂതുകൾ അവസാനിക്കുമോ? പണം ഈടാക്കാൻ സർകാർ പരിഗണിക്കുന്ന പുതിയ പദ്ധതി ഇങ്ങനെ
Keywords: Body of Minza, who died in a school bus in Qatar, brought home, Kottayam, News, Dead Body, Child, School, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.