ഗൃഹനാഥനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി; 'മൃതദേഹം അഴുകി ദുര്‍ഗന്ധം വമിച്ചിട്ടും വീട്ടുകാര്‍ അറിഞ്ഞില്ല'; 70 കാരന്റെ മരണത്തില്‍ പൊലീസ് അന്വേഷണം
Dec 15, 2021, 09:59 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 15.12.2021) ഗൃഹനാഥനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തളാപ്പ് നഴ്‌സിങ് ഹോമിന് സമീപം ലംഹയില്‍ അബ്ദുര്‍
റസാഖിനെ(70)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു.

അഴുകിയ നിലയിലായ മൃതദേഹം ഐ ആര്‍ പി സി പ്രവര്‍ത്തകരെത്തിയാണ് നീക്കം ചെയ്തത്. ഇയാളുടെ കൂടെ ഭാര്യയും മകളും താമസിക്കുന്നുണ്ട്. ഇവര്‍ മരണ വിവരം ആരെയും അറിയിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.
വീട്ടുകാരുമായി അത്ര സ്വരചേര്‍ച്ചയിലല്ലായിരുന്ന ഇയാള്‍ ഒരു മുറിയില്‍ തനിച്ചായിരുന്നു താമസമെന്നും അതിനാല്‍ മരണപ്പെട്ട വിവരം തങ്ങള്‍ അറിഞ്ഞില്ലെന്നുമാണ് കുടുംബാംഗങ്ങള്‍ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, മൃതദേഹം അഴുകി ദുര്‍ഗന്ധം വമിച്ചിട്ടും വീട്ടിലെ ഒരു മുറിയില്‍ ഒരാള്‍ മരിച്ച് ദിവസങ്ങളായിട്ടും വീട്ടുകാര്‍ അറിഞ്ഞില്ലെന്നത് ഏറെ ദുരൂഹമാണെന്നാണ് പൊലീസിന്റെ നിഗമനം. മരിച്ച അബ്ദുര്‍
റസാഖിന്റെ ഭാര്യയില്‍ നിന്നും മകളില്‍ നിന്നും ടൗണ്‍ പൊലീസ് ബുധനാഴ്ച മൊഴിയെടുക്കും.
റസാഖിന്റെ ഭാര്യയില്‍ നിന്നും മകളില്‍ നിന്നും ടൗണ്‍ പൊലീസ് ബുധനാഴ്ച മൊഴിയെടുക്കും.
മൃതദേഹം പോസ്റ്റ് മോര്‍ടെത്തിനായി പരിയാരം ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. റിപോര്‍ട് കിട്ടിയാല്‍ മാത്രമേ മരണത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുവെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.