SWISS-TOWER 24/07/2023

ഇന്ധനം തീര്‍ന്ന് ഫൈബര്‍ തോണി കടലില്‍ കുടുങ്ങി; ഫിഷറീസ് വകുപ്പ് രക്ഷകരായി

 


ADVERTISEMENT

നീലേശ്വരം: (www.kvartha.com 11.07.2019) ഇന്ധനം തീര്‍ന്ന് കടലില്‍ കുടുങ്ങിയ ഫൈബര്‍ തോണിക്ക് ഫിഷറീസ് വകുപ്പ് രക്ഷകരായി. ഫിഷറീസ് രക്ഷാ ബോട്ട് കടലിലകപ്പെട്ട ഫൈബര്‍ തോണി കരയ്‌ക്കെത്തിച്ചു. നീലേശ്വരം തൈക്കടപ്പുറം അഴിത്തലയില്‍ നിന്നു മീന്‍ പിടിക്കാന്‍ പോയ മറിയം ഫൈബര്‍ തോണിയാണ് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയത്. തൃശൂര്‍ സ്വദേശി അര്‍ജുന്‍ (48), പാലക്കാട്ടെ മണികണ്ഠന്‍ (32) എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്.

ചൊവ്വാഴ്ച വൈകിട്ടാണ് ഇവര്‍ കുടുങ്ങിയതായി വിവരം ലഭിച്ചത്. ഉടന്‍ ഫിഷറീസ് രക്ഷാബോട്ട് തിരച്ചില്‍ തുടങ്ങി. കടല്‍ക്ഷോഭവും മൂടല്‍മഞ്ഞും കാരണം വൈകാതെ തിരച്ചില്‍ നിര്‍ത്തേണ്ടി വന്നു. തുടര്‍ന്ന് ബുധനാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കുകയും വള്ളം കണ്ടെത്തി മത്സ്യത്തൊഴിലാളികളെ ബോട്ടില്‍ കയറ്റി രക്ഷപ്പെടുത്തുകയുമായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനിടെ വടം കെട്ടിയ മരപ്പലക പൊട്ടി തോണി വീണ്ടും തിരയില്‍പ്പെട്ടെങ്കിലും ഏറെ പണിപ്പെട്ടു വീണ്ടും കെട്ടിവലിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അജിതയുടെ നിര്‍ദേശപ്രകാരം മനു അഴിത്തല, കണ്ണന്‍, നാരായണന്‍, ധനീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ഇന്ധനം തീര്‍ന്ന് ഫൈബര്‍ തോണി കടലില്‍ കുടുങ്ങി; ഫിഷറീസ് വകുപ്പ് രക്ഷകരായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Boats, Sea, Trapped, Fishermen, Boat trapped in Sea; rescued by Fisheries department. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia