Boat race | ആവേശത്തിര തുഴഞ്ഞ് വള്ളുവന്‍കടവില്‍ വള്ളംകളി ജലോത്സവം
Oct 23, 2022, 19:49 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ആവേശത്തിര തുഴഞ്ഞ് ആര്‍പോ ഇര്‍റോ വിളികളുമായി വള്ളുവന്‍കടവില്‍ നടന്ന ഉത്തരകേരള വള്ളംകളി ജലോത്സവം നാടിന് ഉത്സവമായി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 10 ടീമുകള്‍ ആണ് മത്സരത്തില്‍ തുഴയെറിഞ്ഞത്. മത്സരം കാണാന്‍ വള്ളുവന് കടവിലേക്ക് പ്രായ ദേദമന്യേ നൂറുകണക്കിന് ആളുകളാണ് എത്തിയത്. കേരളത്തിന്റെ തനത് മത്സരം കാണാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളും എത്തിയിരുന്നു.
വള്ളുവന്‍കടവ് ശ്രീമുത്തപ്പന്‍ മടപ്പുരയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജലോത്സവം നിയമസഭ സ്പീകര്‍ എഎന്‍ ശംസീര്‍ ഉദ്ഘാടനം ചെയ്തു. എല്ലാ മതങ്ങളും മനുഷ്യരെ സ്നേഹിക്കാനാണ് പറയുന്നതെന്നും ഇത്തരം ജലോത്സവങ്ങള്‍ ജാതി മത ഭേദമന്യേ ഒത്തൊരുമിക്കാനുള്ള ഇടമാകുമെന്നും അദ്ദേഹം പറഞ്ഞു. കെവി സുമേഷ് എംഎല്‍എ അധ്യക്ഷനായി.
ചലച്ചിത്ര താരം ദേവന് മുഖ്യാതിഥിയായി. നാറാത്ത് ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ രമേശന്, പഞ്ചായത് അംഗം കെഎം മുസ്ത്വഫ, വികാസ് കുമാര്‍, മോഹനന് നായര്‍, മുരളി മോഹന്‍, എ അച്ചുതന്, പി ശിവദാസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kannur, Top-Headlines, Boat, Actor, Festival, Boat race held at Valluvan Kadavu.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.