Boat Fire | ഹാർബറിൽ നിർത്തിയിട്ട ബോടിന് തീപ്പിടിച്ചു; 2 പേർ വെള്ളത്തിൽ ചാടി രക്ഷപ്പെട്ടു; വീഡിയോ

 


കോഴിക്കോട്: (www.kvartha.com) പുതിയാപ്പ ഹാർബറിൽ അറ്റകുറ്റപ്പണിക്ക് നിർത്തിയ ബോടിന് തീപ്പിടിച്ചു. പുതിയാപ്പ വൈശ്യംപറമ്പ് നാദം വീട്ടിൽ സേതുമാധവന്റെ ഉടമസ്ഥതയിലുള്ള 'മഞ്ജുനാഥ്' ബോടിനാണ് തീപ്പിടിച്ചത്. അപകടത്തിൽ ആർക്കും തന്നെ പരിക്കില്ല. രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ബോടിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പാചകം ചെയ്യുന്നതിനിടെ പാചക വാതക സിലിൻഡറിൽ നിന്നും തീ പടർന്നു പിടിക്കുകയായിരുന്നുവെന്നാണ് വിവരം.

Boat Fire | ഹാർബറിൽ നിർത്തിയിട്ട ബോടിന് തീപ്പിടിച്ചു; 2 പേർ വെള്ളത്തിൽ ചാടി രക്ഷപ്പെട്ടു; വീഡിയോ

തുടർന്ന് ഇവർ കടലിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ ബോടിന്റെ കാബിനും ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു. 14 ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. ബോടിന് നിലവിൽ ഇൻഷുറൻസ് ഇല്ലെന്നും പറയുന്നു. അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ മറ്റു ബോടുകളിലേക്ക് തീ പടർന്നു പിടിക്കുന്നത് ഒഴിവായി.

 

ഉൾക്കടൽ യാത്രയ്ക്കുള്ള ബോടിൽ പുറത്ത് കന്നാസിൽ ഡീസൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇവ രക്ഷാപ്രവർത്തകർ പുറത്തെടുക്കുകയായിരുന്നു. വയർലസ് സെറ്റ്, ജിപിഎസ്, കാബിനിലുണ്ടായ മറ്റു യന്ത്രങ്ങൾ, മീൻ വലയുടെ ഒരു ഭാഗം എന്നിവ കത്തിയതിൽ ഉൾപെടും.

Keywords: News, Kerala, Kozhikode, Boat, Fire, Night, Cooking, Sea, Video, Accident,   Boat in harbor caught fire.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia