Heroic Rescue | പാലത്തില്‍ നിന്ന് കായലില്‍ വീണ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി ജലഗതാഗത വകുപ്പ് ബോട്ടിലെ ജീവനക്കാരന്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● താരമായത് പാണാവള്ളി-പെരുമ്പളം -പൂത്തോട്ട ബോട്ടിലെ ജീവനക്കാരന്‍ റിയാസ്
● റോഷന്‍, കാര്‍ത്തികേയന്‍ തുടങ്ങിയ ജീവനക്കാരും സഹായത്തിനെത്തി
പൂത്തോട്ട: (KVARTHA) പാലത്തില്‍ നിന്ന് കായലില്‍ വീണ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി ജലഗതാഗത വകുപ്പ് ബോട്ടിലെ ജീവനക്കാരന്‍. പൂത്തോട്ട പാലത്തില്‍ ഞായറാഴ്ച ഉച്ചക്കാണ് സംഭവം. ഇത് കാണാനിടയായ ജലഗതാഗത വകുപ്പ് ബോട്ടിലെ ജീവനക്കാരന്‍ റിയാസ് യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
ബോട്ട് പൂത്തോട്ടയില്‍ നിന്ന് പാണാവള്ളിക്ക് പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ് ഒരാള്‍ പാലത്തില്‍നിന്ന് കായലിലേക്ക് വീഴുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെ റിയാസ് വെള്ളത്തില്‍ ചാടി അയാളെ രക്ഷപ്പെടുത്തുകയായിരുന്നു. പാണാവള്ളി-പെരുമ്പളം -പൂത്തോട്ട ബോട്ടിലെ ജീവനക്കാരനാണ് റിയാസ്. റോഷന്‍, കാര്‍ത്തികേയന്‍ തുടങ്ങിയ ജീവനക്കാരും സഹായത്തിനെത്തി.
#PoothottaRescue, #HeroicAct, #KeralaNews, #WaterTransport, #BridgeIncident, #LocalHero
